കെയർ ദോഹ കരിയർ ഡെവലപ്മെന്റ് സെഷൻ
text_fieldsകെയർ ദോഹ കരിയർ ഡെവലപ്മെന്റ് സെഷനിൽ ആയിഷ നൂറുദ്ധീൻ, മുബാറക് മുഹമ്മദ് എന്നിവർ സംസാരിക്കുന്നു
ദോഹ: യൂത്ത് ഫോറം ഖത്തറിന്റെ കീഴിലുള്ള കെയർ ദോഹയുടെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി 'കരിയർ പോർട്ട്ഫോളിയോ ഡെവലപ്മെന്റ് സെഷൻ' സംഘടിപ്പിച്ചു. പ്രൊഫഷണൽ പ്രൊഫൈലുകൾ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും ഊന്നിയുള്ള ചർച്ചകൾ നടന്നു. പരിപാടിയിൽ യൂത്ത് ഫോറം കേന്ദ്ര സമിതി അംഗം റഖീബ് മേലാറ്റൂർ സ്വാഗതം പറഞ്ഞു.
തുടർന്ന് നടന്ന 'ജോബ് ഹണ്ടിങ് സ്ട്രാറ്റജീസ്' സെഷന് മുബാറക് മുഹമ്മദ് നേതൃത്വം നൽകി. അനുയോജ്യമായ തൊഴിലവസരങ്ങൾ തിരിച്ചറിയുന്നത് എങ്ങനെയെന്നും, തൊഴിലന്വേഷണ കഴിവുകൾ മെച്ചപ്പെടുത്തുന്നതെങ്ങനെയെന്നും അദ്ദേഹം പ്രായോഗിക നിർദേശങ്ങൾ നൽകി.
ഇന്റർവ്യൂ കമ്മ്യൂണിക്കേഷൻ ടെക്നിക്കുകൾ, റിക്രൂട്ട്മെന്റ് പ്രോസസ്, ഇന്റർവ്യൂ തയാറെടുപ്പുകൾ, പ്രൊഫഷണൽ സി.വിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ആയിഷ നൂറുദ്ധീൻ ക്ലാസെടുത്തു. കെയർ ദോഹ ടീം അംഗങ്ങളായ അബ്ദുൽ റഹീം, ഷംസീർ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

