കെയർ ദോഹ ലിങ്ക്ഡ്ഇൻ ശിൽപശാല
text_fieldsകെയർ ദോഹ ലിങ്ക്ഡ്ഇൻ ശിൽപശാലയിൽ റൈഫ ബഷീർ സംസാരിക്കുന്നു
ദോഹ: കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരയുടെ ഭാഗമായി കെയർ ദോഹ ലിങ്ക്ഡ്ഇൻ ശിൽപശാല സംഘടിപ്പിച്ചു. ‘ക്രാഫ്റ്റിങ് യുവർ സ്റ്റോറി ഒാൺലൈൻ’ എന്ന തലക്കെട്ടിൽ മതാർ ഖദീമിലെ യൂത്ത് ഫോറം ഹാളിൽ നടത്തിയ പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ഒാൺലൈനിൽ പ്രഫഷനൽ സാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപശാലക്ക് എച്ച്.ആർ റിക്രൂട്ടറും ടെഡ്എക്സ് സ്പീക്കറുമായ റൈഫ ബഷീർ നേതൃത്വം നൽകി.
മികച്ച ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ രൂപകൽപന ചെയ്യുന്നത് സംബന്ധിച്ചും കൃത്യമായ നെറ്റ് വർക്കുകളുമായി ബന്ധപ്പെടുന്നതിനെക്കുറിച്ചും പ്രഫഷനൽ നേട്ടങ്ങൾ എങ്ങനെ പ്രദർശിപ്പിക്കണമെന്നും റെസ്യൂമെ സ്ട്രാറ്റജിസ്റ്റ് ട്രെയിനർ കൂടിയായ റൈഫ ബഷീർ വിശദീകരിച്ചു. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ആകർഷകമായ രീതിയിൽ രൂപകൽപന ചെയ്യുന്നതിന് ചില നുറുങ്ങുകളും അവർ പങ്കുവെച്ചു.
യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കെയർ ദോഹ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുറഹീം സ്വാഗതം പറഞ്ഞു. ശിൽപശാലക്ക് നേതൃത്വം നൽകിയ റൈഫ ബഷീറിനുള്ള ഉപഹാര സമർപ്പണം കെയർ ദോഹ ഡയറക്ടർ അഹ്മദ് അൻവർ നിർവഹിച്ചു. കരിയർ രംഗത്ത് മാർഗനിർദേശം നൽകുക, പ്രഫഷനൽ രംഗത്ത് വ്യക്തികളെ ശാക്തീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി യൂത്ത്ഫോറം രൂപം നൽകിയ സംരംഭമാണ് കെയർ ദോഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

