ദോഹ: ഹെർബൽ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ബ്രാൻഡായ ‘ജോവീസ്’ ഉൽപന്നങ്ങൾ കെയർ ആ ൻഡ് ക്യുയർ ട്രേഡിങ് ഖത്തറിൽ പുറത്തിറക്കി. വിവിധ ഹെർബൽ സ്കിൻ കെയർ, ഹെയർ കെയർ, സൗന്ദര്യവർധക ഉൽപന്നങ്ങളാണ് ജോവീസ് ഖത്തർ വിപണിയിൽ ഇറക്കുന്നത്. ബിസിനസ് ഹെഡും ജോവീസ് ഹെർബൽ സഹസ്ഥാപകനുമായ രാകേഷ് മിസ്റി ഉൽപന്നങ്ങൾ അവതരിപ്പിച്ചു.
കെയർ ആൻഡ് ക്യുയർ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഇ.പി. അബ്ദുറഹ്മാന് ഉൽപന്നങ്ങൾ ൈകമാറിയാണ് ലോഞ്ചിങ് നടന്നത്. ജോവീസിെൻറ ഖത്തറിലെ വിതരണക്കാർ കെയർ ആൻഡ് ക്യുയർ ആണ്. ജോവീസ് അധികൃതരായ ഉജ്വൽ അഹുജ, യുവരാജ് അഹുജ, കെയർ ആൻഡ് ക്യുയർ മാനേജ്മെൻറ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.