കെയർ ആന്റ് ക്യുവറിന് 25 പുതുമയോടെ കോൺസെപ്റ്റ് സ്റ്റോർ
text_fieldsകെയർ ആന്റ് ക്യൂവർ ഗ്രൂപ്പിന്റെ കോൺസെപ്റ്റ് സ്റ്റോർ അംബാസഡർ വിപുൽ ഉദ്ഘാടനം
ചെയ്യുന്നു. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഇ.പി അബ്ദുറഹ്മാൻ, മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ സമീപം
ദോഹ: 25ാം വാർഷികത്തിൽ ഖത്തറിലെ ഉപഭോക്താക്കൾക്ക് ഷോപ്പിങ് പുതുമയിലൊരു കോൺസെപ്റ്റ് സ്റ്റോർ സമ്മാനിച്ച് കെയർ ആന്റ് ക്യൂവർ ഗ്രൂപ്. ഉമ്മുൽ സനീമിലെ പുണെ യൂനിവേഴ്സിറ്റിക്കു സമീപം കൊമേഴ്ഷ്യൽ അവന്യൂവിൽ പ്രവർത്തനമാരംഭിച്ച കെയർ ആന്റ് ക്യുവർ കോൺസെപ്റ്റ് സ്റ്റോർ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിച്ചു. ആരോഗ്യം, വെൽനസ്, ലൈഫ്സ്റ്റൈൽ തുടങ്ങിയ മേഖലയിലെ ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയാണ് ഖത്തറിലെ ആദ്യ കോൺസെപ്റ്റ് സ്റ്റോർ ഉപഭോക്താക്കൾക്കായി സമർപ്പിച്ചത്.
2000ൽ ഫാർമസി മേഖലയിൽ തുടക്കം കുറിച്ച് ഖത്തറിലും വിവിധ ജി.സി.സി രാജ്യങ്ങളിലുമായി മെഡിക്കൽ, എഫ്.എം.സി.ജി വിതരണം, ഹൈഡ്രോളിക്, ന്യൂമാറ്റിക് ശൃംഖലകളുമായി ശക്തമായ സാന്നിധ്യമായിമാറിയ കെയർ ആന്റ് ക്യുവർ ഗ്രൂപ്പിന്റെ ഖത്തറിലെ 93ാമത് റീട്ടെയിൽ ഔട്ലറ്റാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്.
കെയർ ആന്റ് ക്യൂവറിന് വിതരണാവകാശമുള്ള വിവിധ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഹെൽത്, വെൽനസ്, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയത്. ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും പുതിയ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. ഖത്തറിലെ ആദ്യ കോൺസെപ്റ്റ് സ്റ്റോർ എന്നത് റീട്ടെയിൽ മേഖലയിലെ വലിയ മുന്നേറ്റമാണെന്ന് കെയർ ആന്റ് ക്യുവർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഇ.പി അബ്ദുറഹ്മാൻ പറഞ്ഞു. വർഷാവസാനത്തോടെ 100 റീട്ടെയില ഔട്ലറ്റുകൾ എന്ന വലിയ ലക്ഷ്യത്തോടെയാണ് 25ാം വാർഷികം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാൽനൂറ്റാണ്ടായി വിശ്വസ്തതയോടെ പിന്തുണക്കുന്ന ഉപഭോക്താക്കൾക്കും പങ്കാളികൾക്കും നന്ദി അറിയിക്കുന്നതായും മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു. ഡയറക്ടർമാരായ ഹസനുൽ ബന്ന ഇ.പി, ഉസാമ പയനാട്ട്, ഷാന അബ്ദുൽറഹ്മാൻ, ഹൈഡ്രോകെയർ ഗ്രൂപ് ജനറൽ മാനേജർ സലീം ബാബു, കെയർ കോം ജനറൽ മാനേജർ മുഹസിൻ മരക്കാർ, അൽ ഗാലിയ ജനറൽ മാനേജർ ബസാം റഫീഖ്, സി.എഫ്.ഒ നിഹർ മൊഹപത്ര, ഓപറേഷൻസ് ജനറൽ മാനേജർ മുജീബ് കൊടക്കാട്ട് എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ വിവിധ കമ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

