നസീം റയ്യാനിൽ കാർഡിയാക്, യൂറോളജി സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ
text_fieldsനസീം മെഡിക്കൽ സെന്റർ റയ്യാൻ ശാഖയിൽ ആരംഭിച്ച സൂപ്പർ സ്പെഷാലിറ്റികളുടെ ഉദ്ഘാടന ചടങ്ങിൽ വകുപ്പ് മേധാവികൾ മാനേജ്മെന്റ് അംഗങ്ങൾക്കൊപ്പം
ദോഹ: നസീം മെഡിക്കൽ സെന്റർ റയ്യാൻ ശാഖയിൽ കാർഡിയോളജി, യൂറോളജി വിഭാഗങ്ങളിൽ സൂപ്പർ സ്പെഷാലിറ്റി ഡിപ്പാർട്മെന്റുകൾ പ്രവർത്തനമാരംഭിച്ചു. സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യങ്ങള്‍ തുടങ്ങിയതിന്റെ ഭാഗമായി ജൂണ്‍ നാല്, അഞ്ച്, 11,12 തീയതികളില്‍ സൗജന്യ യൂറോളജി ക്യാമ്പ് റയ്യാന്‍ ബ്രാഞ്ചില്‍ സംഘടിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ നസീം മെഡിക്കൽ സെന്റർ മാർക്കറ്റിങ് ആൻഡ് സ്ട്രാറ്റജി ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹീം, ബ്രാഞ്ച് ഓപറേഷൻസ് ജനറൽ മാനേജർ ബാബു ഷാനവാസ്, നസീമിന്റെ ഏഴ് ശാഖകളുടെയും മേധാവികൾ, നസീം അൽ റയ്യാൻ ബ്രാഞ്ചിലെ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു. ഹൃദ്രോഗ ചികിത്സ രംഗത്ത് പരിചയസമ്പന്നനായ ഡോ. ബിഗേഷ് ഉണ്ണികൃഷ്ണൻ നായർ (എം.ബി.ബി.എസ്, എം.ഡി, ഡി.എം, എഫ്.എ.സി.സി, എഫ്.എസ്.സി.എ.ഐ അമേരിക്ക), ഡോ. മുഹമ്മദ് സമേർ ജമിൽ അൽ ദർദാരി(എം.ബി.ബി.എസ്, എം.ഡി യൂറോളജി) എന്നിവരുൾപ്പെടെ ഉയർന്ന പരിശീലനം ലഭിച്ച വിദഗ്ധരുടെ പാനലാണ് പുതിയ വകുപ്പുകളെ നയിക്കുന്നത്.
തന്റെ ഔദ്യോഗിക ജീവിതത്തിൽ നിരവധി വിജയങ്ങൾ കൈവരിച്ച ഡോക്ടർ ബിഗേഷ് ഉണ്ണികൃഷ്ണൻ നായർ ഹൃദ്രോഗ പരിചരണ വിഭാഗത്തിൽ പരിചയസമ്പന്നനാണ്. ഇലക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി), എക്കോകാർഡിയോഗ്രഫി (ഇ.സി.എച്ച്.ഒ), എക്സർസൈസ് ടോളറൻസ് ടെസ്റ്റ് (ട്രെഡ്മിൽ ടെസ്റ്റ്), ബ്ലഡ് പ്രഷർ മോണിറ്ററിങ് തുടങ്ങിയ ചികിത്സകളിലും വിദഗ്ധനാണ്.
മൂത്രനാളിയിലെ അണുബാധ, പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ, മൂത്രാശയ കല്ലുകൾ, പുരുഷ വന്ധ്യത വൈകല്യങ്ങൾ, പുരുഷ ലൈംഗിക ആരോഗ്യം തുടങ്ങിയ മേഖലയിൽ വിദഗ്ധനാണ് ഡോ. മുഹമ്മദ് സമേർ റയ്യാൻ പ്രദേശത്തുള്ളവർക്കാണ് നാല് ദിവസങ്ങളിലായി യൂറോളജി ക്യാമ്പ് നടത്തും. അപ്പോയിൻമെന്റ് അടിസ്ഥാനത്തിലാണ് ക്യാമ്പ്. bit.ly/nmccamp .
സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിനു പുറമെ, ഇന്റേണൽ മെഡിസിൻ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഒഫ്താൽമോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, റേഡിയോളജി, ഡെന്റിസ്ട്രി, പാത്തോളജി എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ ഇവിടെ പ്രവർത്തിക്കുന്നതായി അധികൃതർഅറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

