കാർബൺ കുറച്ച് 'തർശീദ്'
text_fieldsദോഹ: ഖത്തർ ജല- വൈദ്യുതി കോർപറേഷെൻറ (കഹ്റമ) തർശീദ് സംരംഭത്തിലൂടെ കഴിഞ്ഞവർഷം രാജ്യത്ത് നാലു ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കാൻ കഴിഞ്ഞെന്ന് അധികൃതർ. ഇക്കാലയളവിൽ 289 ജിഗാവാട്ട് വൈദ്യുതിയുടെയും 32 മില്യൻ ഘനമീറ്റർ ജലത്തിെെൻറയും ഉപഭോഗവും തർശീദിലൂടെ കുറക്കാൻ സാധിച്ചു.
ഖത്തർ നാഷനൽ വിഷൻ 2030െൻറ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പിന്തുടർന്ന് നടപ്പാക്കിയ തർശീദിലൂടെയാണ് ഈ പരിസ്ഥിതി സൗഹാർദ നേട്ടമെന്നും അതിെൻറ ഫലമായി നാലു ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറച്ചെന്നും 'തർശീദ്' സാങ്കേതിക വിഭാഗം തലവൻ മുഹമ്മദ് ഖാലിദ് അൽ ശർഷീനി പറഞ്ഞു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാധികാരത്തിന് കീഴിൽ 2012ലാണ് കഹ്റമ തർശീദ് സംരംഭത്തിന് തുടക്കം കുറിച്ചത്. ഖത്തർ ദേശീയ വിഷൻ 2030െൻറ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിെൻറ ഭാഗമായി നിരവധി പദ്ധതികളാണ് തർശീദ് വഴി പൂർത്തിയാക്കിയതെന്ന് ഖത്തർ ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
ജലം, വൈദ്യുതി ദുരുപയോഗം തടയാനും മിതമായ ഉപയോഗം ശീലമാക്കാനും ബോധവത്കരണം നടത്താനായി ദേശീയതലത്തിൽ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (കഹ്റമ) ആരംഭിച്ച സംരംഭമാണ് തർശീദ്.
ഫാസ്റ്റ് കാർ ചാർജിങ് സ്റ്റേഷനുകളുടെ നിർമാണമാണ് തർശീദിെൻറ ഭാവി പദ്ധതികളിൽ പ്രധാനപ്പെട്ടത്. രാജ്യത്തുടനീളം ഇവ സ്ഥാപിക്കുമെന്നും സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇവ നിർണായകമാകുമെന്നും സൗരോർജ പാനലുകളിൽനിന്നായി 800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി പദ്ധതി കൂടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
ഉപഭോക്താക്കൾക്കാവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നതിലും വൈദ്യുതി, ജല ഉപഭോഗത്തിലെ മിതവ്യയം സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിലും തർശീദ് മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനമെന്ന ആഗോള പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ഇതിെൻറ ഭാഗമാണ് ഉൗർജ േസ്രാതസ്സുകളുടെ വൈവിധ്യവത്കരണം. ഇലക്ട്രിക് കാറുകളുടെ ഉപയോഗവും പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ ഉപയോഗവും േപ്രാത്സാഹിപ്പിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികളാണ് തർശീദ് ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.