Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​​ർ...

കാ​​ർ ബു​​ക്കിം​​ഗി​​ന്​ പ്ര​​ഥ​​മ സ്വ​​ദേ​​ശി ആ​​പ്പ് ‘ഖ​​ത്ത​​ർ ടാ​​ക്സി' പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു

text_fields
bookmark_border
കാ​​ർ ബു​​ക്കിം​​ഗി​​ന്​ പ്ര​​ഥ​​മ സ്വ​​ദേ​​ശി ആ​​പ്പ് ‘ഖ​​ത്ത​​ർ ടാ​​ക്സി പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു
cancel

ദോ​​ഹ: മി​​ത​​മാ​​യ നി​​ര​​ക്കി​​ൽ ടാ​​ക്സി കാ​​റു​​ക​​ൾ ബു​​ക്ക് ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്ന പ്ര​​ഥ​​മ സ്വ​​ദേ​​ശി ആ​​പ്ലി​​ക്കേ​​ഷ​​ൻ  ‘ഖ​​ത്ത​​ർ ടാ​​ക്സി’ അ​​ൽ ദാ​​ന ക​​മ്പ​​നി ലോ​​ഞ്ച് ചെ​​യ്തു. സു​​ര​​ക്ഷി​​ത​​ത്വം, വി​​ശ്വാ​​സ്യ​​ത, സ്വ​​കാ​​ര്യ​​ത, സു​​ര​​ക്ഷി​​ത ഉ​പ​​യോ​​ഗം എ​​ന്നി​​വ​​യാ​​ണ് പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന​​ത്. 
രാ​​ജ്യ​​ത്തെ മ​​റ്റു  ആ​​പ്ലി​​ക്കേ​​ഷ​​നു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ൾ മേ​​ൽ​​പ​​റ​​ഞ്ഞ​​വ​​യി​​ൽ 'ഖ​​ത്ത​​ർ ടാ​​ക്സി'  ഏ​​റെ മു​​ന്നി​​ലാ​​ണെ​​ന്ന്  അ​​ൽ ദാ​​ന ക​​മ്പ​​നി സി ​​ഇ ഒ ​​ശൈ​​ഖ് ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി പ​​റ​​ഞ്ഞു. ഖ​​ത്ത​​ർ കേ​​ന്ദ്രീ​​ക​​രി​​ച്ച് കാ​​ർ ടാ​​ക്സി ബു​​ക്ക്  ചെ​​യ്യു​​ന്ന​​തി​​നു​​ള്ള പ്ര​​ഥ​​മ ആ​​പ്ലി​​ക്കേ​​ഷ​​ൻ ലോ​​ഞ്ച് ചെ​​യ്യു​​ന്ന​​തി​​ൽ അ​​ഭി​​മാ​​നി​​ക്കു​​ന്നു​​വെ​​ന്നും സ​​ന്തോ​​ഷി​​ക്കു​​ന്നു​ വെ​​ന്നും ശൈ​​ഖ് ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി പ​​റ​​ഞ്ഞു.

എ​​ഞ്ചി​​നീ​​യ​​റിം​​ഗ്, സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ ക​​മ്പ​​നി​​യാ​ യാ​​ണ് അ​​ൽ ദാ​​ന അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. കാ​​ർ ബു​​ക്കിം​​ഗി​​നാ​​യി ഏ​​റ്റ​​വും മി​​ക​​ച്ച​​തും കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ളു​​ൾ​​ക്കൊ​​ള്ളു​​ന്ന​​തും നൂ​​ത​​ന​​വു​​മാ​​യ മൊ​​ബൈ​​ൽ  ആ​​പ്ലി​​ക്കേ​​ഷ​​നാ​​യി ആ​​വ​​ശ്യം ഉ​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് 'ഖ​​ത്ത​​ർ ടാ​​ക്സി'  പു​​റ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും  ഏ​​റ്റ​​വും മി​​ക​​ച്ച സേ​​വ​​ന​​ങ്ങ​​ളാ​​ണ് ആ​​പ്പി​​ലൂ​​ടെ ന​​ൽ​​കു​​ക​​യെ​​ന്നും അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​ണ് ആ​​പ്പി​​ൽ  ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​​െതന്നും അദ്ദേഹം പറഞ്ഞു. ഇതിനാൽ ത​​ന്നെ വ്യ​​ക്തി​​ക​​ളു​​ടെ സ്വ​​കാ​​ര്യ​​വി​​വ​​ര​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പു​​ന​​ൽ​​കാ​​ൻ  സാ​​ധി​​ക്കു​​ന്നു​​വെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ മ​​റ്റു ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളേ​​ക്കാ​​ൾ ഒ​​രു​​പ​​ടി മു​​ന്നി​​ലാ​​ണ് 'ഖ​​ത്ത​​ർ ടാ​​ക്സി'  ആ​​പ്പെ​​ന്നും അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു. 

എ​​ല്ലാ മേ​​ഖ​​ല​​യി​​ലും വ​​ലി​​യ കു​​തി​​പ്പി​​നാ​​ണ് ഖ​​ത്ത​​ർ സാ​​ക്ഷ്യം വ​​ഹി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്​. സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ  എ​​ണ്ണ​​ത്തി​​ലും വ​​ൻ വ​​ർ​​ധ​​ന​​വാ​​ണ് അ​​ടു​​ത്ത കാ​​ല​​ത്താ​​യി ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്​. ഇ​​ക്കാ​​ര​​ണ​​ത്താ​​ൽ ത​​ന്നെ വ​​രും  വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ടാ​​ക്സി​​ക്ക് ആ​​വ​​ശ്യം വ​​ർ​​ധി​​ക്കു​​ം. വ​​ലി​​യ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ക്കു​​ന്ന സ​​മ​​യ​​ങ്ങ​​ളി​​ൽ ആ​​പ്പ് ഏ​​റെ പ്ര​​യോ​​ജ​​നം ചെ​​യ്യു​​മെ​​ന്നും ശൈ​​ഖ് ഹ​​മ​​ദ് സൂ​​ചി​​പ്പി​​ച്ചു.  സ്വ​​ദേ​​ശി​​ക​​ൾ​​ക്കും വി​​ദേ​​ശി​​ക​​ൾ​​ക്കും സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കും ആ​​പ്പ് ഒ​​രു​​പോ​​ലെ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ം. ആ​​പ്പ് ആ​​പ്പി​​ൾ, ആ​​ൻേ​​ഡ്രാ​​യി​​ഡ് ഫോ​​ണു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newscar booking app
News Summary - car booking app-Qatar
Next Story