Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ വാഹനാപകടം; വടകര സ്വദേശി മരിച്ചു
text_fieldsbookmark_border
ദോഹ: വടകര സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ചോറോട് വൈക്കിലിശ്ശേരിയിൽ ഖാലിദാണ് (38) തിങ്കളാഴ്ച പുലർച്ചെ അൽഖോറിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. കോസ്റ്റ്ഗാർഡിൽ ജോലിചെയ്യുന്ന ഇദ്ദേഹം, ജോലികഴിഞ്ഞ് താമസസ്ഥലത്തേക്കുള്ള മടക്കയാത്രക്കിടെ ഓടിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
ഖത്തർ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ വടകര തിരുവള്ളൂർ സ്വദേശി ആമിദ. രണ്ട് ആൺമക്കൾ. മയ്യിത്ത് നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

