Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎയർ കാർ​ഗോ വഴി കടത്താൻ...

എയർ കാർ​ഗോ വഴി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

text_fields
bookmark_border
എയർ കാർ​ഗോ വഴി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി
cancel
Listen to this Article

ദോഹ: എയർ കാർ​ഗോ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് ശേഖരം പിടികൂടി ഖത്തർ കസ്റ്റംസ്. കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് സംശയം തോന്നിയ പാഴ്സൽ തുറന്ന് പരിശോധിച്ചപ്പോൾ ജിപ്സംകൊണ്ടുള്ള അലങ്കാര വസ്തുവിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തു കണ്ടെത്തിയത്.

അലങ്കാര ഉൽപന്നങ്ങൾക്കുള്ളിൽ നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. എയർ കാർ​ഗോ മുഖേനയെത്തിയ പാഴ്സലിലായിരുന്നു ലഹരി വസ്തു ഉണ്ടായിരുന്നത്.

​കള്ളക്കടത്തിനും കസ്റ്റംസ് നിയമലംഘനങ്ങൾക്കും എതിരായ 'കാഫിഹ്' കാമ്പയിന് പിന്തുണ നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് 16500 എന്ന നമ്പറിലൂടെയോ kafih@customs.gov.qa ഇമെയിൽ വഴിയോ രഹസ്യമായി വിവരങ്ങൾ കൈമാറാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedQatar Newscannabisgulf news malayalam
News Summary - Cannabis seized while attempting to smuggle it via air cargo
Next Story