കുത്തിവെപ്പെടുക്കാം; കോവിഡിനെ ചെറുക്കാം
text_fieldsഫൈസർ കോവിഡ് വാക്സിൻ
ദോഹ: രാജ്യത്ത് ബുധനാഴ്ച മുതൽ കോവിഡ് -19 വാക്സിൻ കാമ്പയിൻ തുടങ്ങി. പ്രത്യേകം സൗകര്യങ്ങെളാരുക്കിയ ഏഴ് പ്രാഥിമകാരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് കുത്തിവെപ്പ് നൽകുന്നത്. ഖത്തർ പൗരനും ഖത്തർ യൂനിവേഴ്സിറ്റി മുൻ പ്രസിഡൻറുമായ 79കാരൻ ഡോ. അബ്ദുല്ല അൽകുബൈസിയാണ് ഖത്തറിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത്.
അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത്ത് സെൻററുകളാണിവ. 70 വയസ്സിന് മുകളിലുള്ളവർ, ദീർഘകാല രോഗമുള്ള ദീർഘകാല പരിചരണം ആവശ്യമുള്ള മുതിർന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകുന്നത്.
ഇന്നലെ ഈ ഗണത്തിൽപെടുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഫോണിലൂടെ അറിയിപ്പ് കിട്ടിയവരാണ് വാക്സിൻ സ്വീകരിക്കാൻ എത്തിയത്. ഡിസംബർ 23 മുതൽ ജനുവരി 31 വരെയുള്ള ആദ്യഘട്ടത്തിൽ ഈ ഗണത്തിൽപെടുന്നയാളുകൾക്കാണ് കുത്തിവെപ്പ് നൽകുക.
ഫൈസർ ബയോൻടെക് കമ്പനിയുടെ വാക്സിനാണ് രാജ്യത്ത് കഴിഞ്ഞ ദിവസമെത്തിയത്. അടിയന്തരഘട്ടത്തിൽ മുതിർന്നവർക്ക് വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം, ഫൈസർ ബയോൻടെക് കമ്പനിയുടെ കോവിഡ് വാക്സിൻ സുരക്ഷിതമാണെന്നും എല്ലാതരം അംഗീകാരങ്ങളും നിലവിൽ ലഭിച്ചുകഴിഞ്ഞതാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ സുരക്ഷിതമാണെന്ന് ഇതിനകം തെളിഞ്ഞതാണെന്നും സാധാരണ പാർശ്വഫലങ്ങൾ മാത്രമേ ഉള്ളൂവെന്നും മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. പാർശ്വഫലങ്ങൾ സാധാരണ കുത്തിവെപ്പ് എടുക്കുേമ്പാൾ ഉള്ളതുമാത്രമാണ് കോവിഡ് വാക്സിനിലും ഉള്ളത്.
അപകടകരമായതോ അടിയന്തരമോ ആയ ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലം ഇല്ല. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ അംഗീകാരം വാക്സിനുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യ മന്ത്രാലയങ്ങളും അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രാലയത്തിെൻറ വിഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു. ബ്രിട്ടനിൽ നിലവിൽ വാക്സിൻ കുത്തിവെപ്പ് തുടങ്ങിയിട്ടുണ്ട്. അവിടെ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല. എല്ലാവരും കോവിഡ് വാക്സിൻ സ്വന്തം സുരക്ഷക്കും തങ്ങൾ സ്നേഹിക്കുന്നവരുടെ സുരക്ഷക്കുമായി സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു.
ഫൈസർ ബയോൻടെക് കോവിഡ് വാക്സിൻ എല്ലാ പ്രോട്ടോകോളുകളും അംഗീകാര നടപടികളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത് എന്നതിനാൽ വാക്സിൻ സുരക്ഷിതമാണോ എന്ന് ആശങ്കപ്പെടുകയാണ് പലരും. എന്നാൽ, വാക്സിൻ സുരക്ഷിതമാണ് എന്നതാണ് ഇതിനുള്ള ഉത്തരം. കാരണം ഏതെങ്കിലും നടപടിക്രമങ്ങളിൽ വിട്ടുവീഴ്ച ചെയ്തല്ല വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് മരുന്ന് തയാറായതെങ്കിലും നിയമപ്രകാരമുള്ള എല്ലാ പരിശോധനകളും ചട്ടങ്ങളും മറ്റ് വാക്സിനുകളുടെ കാര്യത്തിലെന്ന പോലെ ഇതിലും പൂർത്തിയാക്കിയിട്ടുണ്ട്.
കോവിഡ് സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ വാക്സിെൻറ അടിസ്ഥാനകാര്യങ്ങളൊക്കെ ഒരേ സമയം സമാന്തരമായി നടത്തുകയാണ് ചെയ്തത്.സാധാരണഗതിയിൽ ഒരുനടപടി കഴിഞ്ഞ് അടുത്തത് എന്ന രൂപത്തിലാണ് ചെയ്യുക. എന്നാൽ, കോവിഡ് വാക്സിനിൽ അടിസ്ഥാനകാര്യങ്ങൾക്കായി അത്രയധികം സമയം ചെലവഴിക്കാൻ കഴിയുമായിരുന്നില്ല. ഇതിനാൽ സമാന്തരമായി വിവിധ കാര്യങ്ങൾ ഒരുമിച്ച് ചെയ്യുകയായിരുന്നു.
സാധാരണ സാഹചര്യമാണെങ്കിൽ വാക്സിൻ വികസിപ്പിക്കാനുള്ള ഭീമമായ സാമ്പത്തികചെലവ് കണ്ടെത്തുന്ന കാര്യങ്ങൾ ദീർഘകാലമെടുത്താണ് പൂർത്തിയാക്കാറ്. എന്നാൽ, കോവിഡിെൻറ കാര്യത്തിൽ ലോകം ഒന്നിക്കുകയും സാമ്പത്തിക ആവശ്യങ്ങൾ പെട്ടെന്നുതന്നെ നിറവേറ്റുകയും ചെയ്തിട്ടുണ്ട്. ഇത് സുപ്രധാനമായ കാര്യമാണെന്നും അവർ പറഞ്ഞു.
ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ അർഹരായവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽനിന്ന് അറിയിപ്പ് വരുകയാണ് ചെയ്യുന്നത്. പിന്നീട് അവർ നേരിട്ട് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷെൻറ (പി.എച്ച്.സി.സി) ഏഴ് ഹെൽത്ത് സെൻററുകളിൽ നേരിട്ട് എത്തിയാണ് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത്.
ഈ ഏഴ് പി.എച്ച്.സി.സി ഹെൽത്ത് സെൻററുകളിലും കോവിഡ് വാക്സിൻ നൽകാൻ പ്രത്യേക സംഘമുണ്ടാകും. ഏെറ എളുപ്പത്തിലും സൗകര്യപ്രദമായ രീതിയിലും വാക്സിൻ സ്വീകരിക്കാൻ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വാക്സിൻ നൽകാൻ പ്രത്യേകം പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരാണ് ആശുപത്രികളിലുള്ളത്. മൂന്നാഴ്ചയിൽ രണ്ട് കുത്തിവെപ്പായാണ് ഒരാൾക്ക് കോവിഡ് വാക്സിൻ നൽകുക. ആദ്യ ഷോട്ട് ആദ്യ (ഇഞ്ചക്ഷൻ) നൽകിയശേഷം 21 ദിവസങ്ങൾ കഴിഞ്ഞശേഷം മാത്രമേ കോവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് നൽകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.