യു.എസിലെ കാമ്പസ് പ്രക്ഷോഭവുമായി ബന്ധമില്ലെന്ന് ഖത്തർ
text_fieldsദോഹ: ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ സർവകലാശാല കാമ്പസുകളിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധമില്ലെന്ന് അമേരിക്കയിലെ ഖത്തർ എംബസി വ്യക്തമാക്കി. ജൂത വിരുദ്ധത, ഇസ്ലാമോഫോബിയ, സെമിറ്റിക് വിരുദ്ധത, ഏത് തരത്തിലുമുള്ള മതഭ്രാന്ത് എന്നിവയെല്ലാം ഖത്തർ അപലപിക്കുന്നു. യു.എസിലെ കാമ്പസ് പ്രക്ഷോഭത്തിന് ഖത്തറിന്റെ ധനസഹായമുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു. കാമ്പസ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഖത്തർ പങ്കുവഹിച്ചതിന് ഒരു തെളിവുമില്ലെന്ന് യു.എസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി അവ്റിൽ ഹൈനെസ് മേയ് രണ്ടിന് സെനറ്റ് ആംഡ് സർവിസ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയത് ഖത്തർ എംബസി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
