Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅപകടരഹിതമാക​ട്ടെ,...

അപകടരഹിതമാക​ട്ടെ, ക്യാമ്പിങ്​ സീസൺ

text_fields
bookmark_border
അപകടരഹിതമാക​ട്ടെ, ക്യാമ്പിങ്​ സീസൺ
cancel
camera_alt

2020 2021ലെ ക്യാമ്പിങ്​ സീസണുമായി ബന്ധപ്പെട്ട്​ ഗതാഗത വകുപ്പ്​ അധികൃതർ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

ദോഹ: ഇത്തവണത്തെ ശൈത്യകാല ക്യാമ്പിങ്​ സീസൺ അപകടങ്ങൾ ഇല്ലാത്തതാക​ട്ടെ. അതിനുള്ള മുന്നൊരുക്കവും പ്രത്യേക കാമ്പയിനുമായി ഗതാഗതവകുപ്പ്​ രംഗത്ത്​. 2020^21ലെ ക്യാമ്പിങ്​ സീസണുമായി ബന്ധപ്പെട്ട്​ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ബോധവത്​കരണ കാമ്പയിനാണ്​ നടത്തുന്നതെന്ന്​ ​ഗതാഗത ജനറൽ ഡയറക്​ടറേറ്റ്​ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മറ്റു സർക്കാർ വകുപ്പുകളുമായും വിവിധ സന്നദ്ധസംഘടനകളുമായും സഹകരിച്ചാണിത്​. സീലൈൻ ഏരിയയിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട്​ കുടുംബങ്ങളു​െട ചുമതല, വിവിധ വിഭാഗത്തിലുള്ള സഞ്ചാരികളും ക്യാമ്പ്​ ​െചയ്യുന്നവരും പാലിക്കേണ്ട ഗതാഗത നിയമചട്ടങ്ങൾ തുടങ്ങിയവ കാമ്പയിനിൽ ചർച്ച ചെയ്യുകയും ബോധവത്​കരണം നടത്തുകയും ചെയ്യുമെന്ന്​ ട്രാഫിക്​ ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ്​ അബ്​ദുല്ല അൽ ഷഹ്​വാനി പറഞ്ഞു.

കാമ്പയിനിൽ സീലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരുക്കാൻ പ്രത്യേക സമിതി രൂപവത്​കരിക്കും. എല്ലായിടത്തും പൊലീസ്​ സംഘത്തെ പരിശോധനക്ക്​ നിയോഗിക്കും. പരിശോധന സീലൈൻ ഏരിയയിൽ മാത്രമല്ല ശൈത്യകാല ക്യാമ്പിങ്​ നടത്തുന്ന മറ്റുള്ളിടത്തും ഉണ്ടാകും. ചെറുപ്പക്കാർ ഏതു തരത്തിലുള്ള വിനോദങ്ങളിലാണ്​ ഏർപ്പെടുന്നത്​ എന്നത്​ സംബന്ധിച്ചും കുട്ടികൾക്ക്​ മോ​ട്ടോർ ​ൈസക്കിളുകൾ വാടകക്ക്​ നൽകുന്നതുമായി ബന്ധപ്പെട്ടും നിരീക്ഷണമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഖത്തരി പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടാണ് ക്യാമ്പിങ് സീസണ്‍ നടത്തുക. ക്യാമ്പ് സീസണ്‍ അവസാനിച്ചാലുടന്‍ കൂടാരങ്ങള്‍ പൊളിച്ചുമാറ്റിയിരിക്കണം. ഇത്​ എല്ലാവരും കര്‍ശനമായി പാലിക്കണം. തീരപ്രദേശങ്ങളില്‍ ക്യാമ്പ് അനുവദനീയമാണ്. എന്നാല്‍, സ്വകാര്യ സ്വത്തുവകകളുടെയും പൗരന്മാരുടെ വീടുകളില്‍നിന്നും അകലെയായിരിക്കണം കൂടാരങ്ങള്‍ നിര്‍മിക്കേണ്ടത്​.

നിരവധിയാളുകളാണ്​ സീ​ലൈൻ ഏരിയയിൽ ഇക്കാലയളവിൽ എത്തുക. ഇതിനാൽതന്നെ ഏറെ അപകടങ്ങളും സീ​ലൈ​ന്‍ ഏ​രി​യ​യി​ല്‍ ഉണ്ടാവാറുണ്ട്​. ബഗ്ഗി അടക്കമുള്ള വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​മ്പോ​ള്‍ കൂടുതൽ ശ്രദ്ധ വേണം. ഗ​താ​ഗ​ത സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍പാ​ലി​ക്ക​ണം. അ​ല​സ​ത​യും ജാ​ഗ്ര​ത​ക്കു​റ​വും ഒ​ഴി​വാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്ക് വ​ലി​യ പ​ങ്കു​ണ്ട്. കൗ​മാ​ര​ക്കാ​രെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. കു​ട്ടി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​മു​ണ്ടാ​ക​ണം. സീ​ലൈ​നി​ല്‍ ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ള്‍ക്ക് നാ​ലു കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​ക​ള്‍ക്കാ​യി മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ വാ​ട​ക​ക്കെ​ടു​ത്ത് ന​ല്‍കു​ന്ന​ത്, സു​ര​ക്ഷാ ആ​വ​ശ്യ​ക​ത​ക​ള്‍ പാ​ലി​ക്കാ​ത്ത മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍, യോ​ഗ്യ​ത​യി​ല്ലാ​ത്ത ഡ്രൈ​വ​ര്‍മാ​ര്‍ അ​മി​ത​വേ​ഗ​മു​ള്ള എ​ന്‍ജി​നു​ക​ളു​ള്ള ക്വാ​ഡ് ബൈ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ല്‍ എ​ന്നി​വ​യാ​ണ് അ​പ​ക​ട​കാ​ര​ണ​ങ്ങ​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഡ്യൂൺ ബഗ്ഗികളും മോട്ടോർബൈക്കുകളും വാടകക്ക് നൽകുന്ന ഷോപ്പുകളിൽ പരിശോധന കർശനമാക്കുന്നുണ്ട്​. മീഡിയ ആൻഡ്​​ ട്രാഫിക്​ അവയർനെസ്​ വകുപ്പ്​ ഡയറക്​ടർ കേണൽ മുഹമ്മദ്​ റാദി അൽ ഹജ്​രി, സതേൺ ട്രാഫിക്​ വിഭാഗം ഡയറക്​ടർ ​ലെഫ്​റ്റനൻറ്​ കേണൽ മുഹമ്മദ്​ ബിൻ ജാസിം ആൽഥാനി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

നമ്പർ ​േപ്ലറ്റുകൾ മറച്ചാൽ തടവ്​, നിയമനടപടി

നിയമലംഘനങ്ങൾ നടത്തുന്ന ചില വാഹനങ്ങളുടെ നമ്പർ ​േപ്ലറ്റുകൾ മറയ്​ക്കുന്ന അവസ്ഥയുമുണ്ട്​. അധികൃതർ വാഹനങ്ങളുടെ നമ്പർ നിരീക്ഷിക്കാതിരിക്കാനാണിത്​. ഇത്തരത്തിൽ വാഹനങ്ങളുടെ നമ്പർ ​േപ്ലറ്റുകൾ മറച്ചുവെച്ചാൽ മൂന്നു ദിവസം ജയിൽ ശിക്ഷ ലഭിക്കും. മറ്റു നിയമനടപടികൾ നേരിടേണ്ടി വരുകയും ചെയ്യും. നിയമലംഘനങ്ങൾക്കെതിരെകർശനമായ നടപടികളാണ്​ ഉണ്ടാവുകയെന്നും അധികൃതർ പറഞ്ഞു.

മരുഭൂ ​ൈഡ്രവിങ്​: ജാഗ്രത വേണം, അപകടം പതിയിരിക്കുന്നു

അശ്രദ്ധതയോടെയുള്ള ഡ്യൂൺ ബാഷിങ്​ (മരുഭൂമിയിലൂടെയുള്ള സാഹസിക ഡ്രൈവിങ്)​ ആണ് സീലൈൻ മേഖലയിൽ സംഭവിക്കുന്ന വാഹനാപകടങ്ങളുടെ പ്രധാന കാരണം. ക്യാമ്പിങ്​ സീസണോടനുബന്ധിച്ച് നിരവധി വാഹനങ്ങളും ആളുകളുമാണ് സീലൈനിലെത്തുന്നത്​. മേഖലയിൽ അശ്രദ്ധയോടെയുള്ള ഡ്യൂൺ ബാഷിങ്​ പതിവാണെന്നും അധികൃതർ പറയുന്നു.

അശ്രദ്ധയോടെയുള്ള ൈഡ്രവിങ്​, ഡ്രിഫ്റ്റിങ്​, വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചുവെക്കൽ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ. ഇതു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടുണ്ട്​. അമിത വേഗം, അശ്രദ്ധയോടെയുള്ള ൈഡ്രവിങ്​, ക്യാമ്പുകളിൽ കഴിയുന്നവർക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികൾ തുടങ്ങി തെറ്റായ ശീലങ്ങളാണ് ക്യാമ്പിങ്​ സീസണിൽ കണ്ടുവരുന്നത്​. യുവാക്കളുടെ ഭാഗത്തുനിന്നാണ് കൂടുതൽ നിയമലംഘനങ്ങളുണ്ടാകുന്നത്​. വാഹനാപകടങ്ങളുടെ ചിത്രമെടുക്കുന്നതും പ്രചരിപ്പിക്കുന്നും ഖത്തറിൽ നിയമം മൂലം നിരോധിക്കപ്പെട്ടതാണ്.

കഴിഞ്ഞയാഴ്​ച മാത്രം പിടിച്ചെടുത്തത്​ 150ലേറെ വാഹനങ്ങൾ

രാജ്യത്തെ പ്രധാന ക്യാമ്പിങ്​ മേഖലയാണ്​ സീലൈൻ ബീച്ച്​. പ്രവാസികളും സ്വദേശികളുമടക്കം നിരവധിപേരാണ്​ ഇവിടെ വിനോദത്തിനായി എത്തുന്നത്​. ഗതാഗതനിയമങ്ങൾ ലംഘിച്ചതിന്​ കഴിഞ്ഞയാഴ്​ച മാത്രം ഇവിടെനിന്ന്​ പിടിച്ചെടുത്തത്​ 150ലേറെ വാഹനങ്ങളാണ്​.

കഴിഞ്ഞ മൂന്നു​ വർഷത്തിനിടെ 18 പേരാണ്​ സീലൈനിൽ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട്​ മരിച്ചത്​. 122 പേർ ഗുരുതരപരിക്കുകളുമായി ചികിത്സയിലാണ്​. 2018ലെ കണക്കുകൾ പ്രകാരം വാഹനാപകടത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന മേഖലകളിൽ അഞ്ചാമതാണ് സീലൈൻ ഏരിയ. 2018ൽ മാത്രം എട്ടുപേർ വിവിധ അപകടങ്ങളിലായി മരണമടഞ്ഞു.

എയർ ആംബുലൻസ്​ അടക്കം തയാർ

അവധിദിനങ്ങളായ വെള്ളിയും ശനിയും ഹമദ്​ മെഡിക്കൽകോർപറേഷ​െൻറ കീഴിൽ ഇവിടെ ​എയർആംബുലൻസ്​ (ഹെലികോപ്​ടർ) സജ്ജമാക്കിയിട്ടുമുണ്ട്​. വൈദ്യസഹായങ്ങളുമായി ഉള്ള 13 ആംബുലൻസുകൾക്ക്​ പുറമേയാണിത്​. സീലൈൻ ഏരിയ മുഴുവനായും എയർ ആംബുലൻസി​െൻറ സേവനം 24 മണിക്കൂറും ലഭ്യമാണ്​. 13 കാർ ആംബുലൻസുകളും ഉണ്ട്​. ഈ മേഖലയിൽ കഴിഞ്ഞ വർഷം 1225 കേസുകളിലായാണ്​ ​ൈവദ്യസഹായം ലഭ്യമാക്കിയത്​. വിവിധ അസുഖങ്ങളുമായി ബന്ധപ്പെട്ട്​ 660 കേസുകൾ, 565 പരിക്കുകൾ എന്നിവയാണ്​ കഴിഞ്ഞ വർഷം കൈകാര്യം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newscamping season
Next Story