ഒട്ടകയോട്ട ഫെസ്റ്റിവലിൽ അമീർ പങ്കെടുത്തു
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ശഹാനിയയിലെ ഒട്ടകയോട്ട മത്സരം കാണാനെത്തി. രാഷ്ട്രപിതാവ് ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ പേരിൽ ശഹാനിയയിലെ റേസ്ട്രാക്കിൽ നടക്കുന്ന 2017–2018 സീസണിലെ അറേബ്യൻ ഒട്ടകയോട്ടത്തിെൻറ ഏഴാം മത്സരദിനത്തിലാണ് അമീർ പങ്കെടുത്തത്. അമീറിന് പുറമേ മുതിർന്ന ശൈഖുമാരും ഗോത്രജനങ്ങളും ഒട്ടകയോട്ട േപ്രമികളും മത്സരത്തിൽ സംബന്ധിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള ആദരവാണ് അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യമെന്ന് സംഘാടക സമിതി ചെയർമാൻ ശൈഖ് ഹമദ് ജാസിം ബിൻ ഫൈസർ ആൽഥാനി പറഞ്ഞു. സംഘാടക സമിതിക്ക് പ്രത്യേക ഉൗർജ്ജമാണ് അമീറിെൻറ സാന്നിധ്യം സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ പങ്കെടുക്കുന്ന ഒട്ടകങ്ങളുടെ ഉടമസ്ഥർക്കും അമീറിെൻറ സന്ദർശനം ഏറെ ആവേശമുണ്ടാക്കിയെന്നും അത് മത്സരത്തിൽ പ്രതിഫലിച്ചതായും അദ്ദേഹം പറഞ്ഞു. ഏഴാം ദിനം ശഹാനിയയിലെ ഒട്ടകങ്ങളാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. വിജയികളെ ശൈഖ് ഹമദ് അഭിനന്ദിച്ചു. വിവിധ മത്സരങ്ങളിൽ അൽ ശഹാനിയ ഒട്ടകങ്ങൾ വിജയം വരിക്കുന്നുണ്ടെന്നും നേതൃത്വത്തിെൻറ മികച്ച പിന്തുണയാണിതിന് പിന്നിലെന്നും വർഷംതോറും ഒട്ടകയോട്ട മത്സരങ്ങളുടെ പ്രസക്തി വർധിക്കുന്നതോടൊപ്പം ഒരുപാട് പുരോഗതി കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. ശഹാനിയ ഒട്ടകങ്ങൾ കൂടുതൽ ഉന്നത വിജയങ്ങൾ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
