Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബാങ്കി​െൻറ പേരിൽ...

ബാങ്കി​െൻറ പേരിൽ വരുന്ന കോളുകള​ും തട്ടിപ്പാണ്​

text_fields
bookmark_border
ബാങ്കി​െൻറ പേരിൽ വരുന്ന കോളുകള​ും തട്ടിപ്പാണ്​
cancel

സൈബർ കുറ്റകൃത്യങ്ങൾ പല രൂപത്തിലാണ്​ തട്ടിപ്പുകാർ നടത്തുന്നത്​. മിക്കവാറും വിദേശങ്ങളിൽനിന്നാണ്​ തട്ടിപ്പ്​ ആസൂത്രണം ചെയ്യുന്നു എന്നതിനാൽ ഇവരെ പിടികൂടുക എളുപ്പമല്ല. ബാങ്കുകളിൽ നൽകുന്ന വ്യക്​തിവിവരങ്ങൾ മാറ്റണമെന്നു​ പറയുന്ന തരത്തിൽ പല ആളുകൾക്കും തട്ടിപ്പ്​ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്​. ഇതിനായി വ്യക്​തിവിവരങ്ങൾ വാങ്ങുകയാണ്​ തട്ടിപ്പുകാർ ചെയ്യുന്നത്​. ബാങ്ക്​ വിവരങ്ങൾ അടക്കം ചോദിച്ച്​ മനസ്സിലാക്കി അക്കൗണ്ടിൽനിന്ന്​ പണം തട്ടുന്ന സംഘങ്ങളും സജീവമാണ്​. ഇത്തരം സന്ദേശങ്ങളോട്​ ഒരു കാരണവശാലും പ്രതികരിക്കരു​ത്​. ഒരു കാരണവശാലും അക്കൗണ്ട്​ വിവരങ്ങളോ തങ്ങളുടെ വ്യക്​തിവിവരങ്ങളോ ആരുമായും പങ്കുവെക്കരുത്​. ബാങ്ക്​ കാർഡുകളു​െട കാലാവധി കഴിൈഞ്ഞന്ന്​ പറഞ്ഞു​ വരുന്ന കോളുകളും തട്ടിപ്പാണ്​. ബാങ്കുകളിൽനിന്ന്​ ഒരിക്കലും ഇത്തരത്തിലുള്ള വിളികൾ വരില്ല. ൈസബർ ക്രൈം ഡിപ്പാർട്ട്​മെൻറിന്​ ലഭിക്കുന്ന പരാതികളിൽ 40 ശതമാനവും ഇത്തരത്തിൽ ഇലക്​ട്രോണിക്​ തട്ടിപ്പുകളുമായി ബന്ധ​െപ്പട്ടതായിരുന്നു. ആകെ പരാതികളുടെ നാൽപത്​ ശതമനം വരുമിത്​. വാട്​സ്​​ആപ്​​, എസ്​.എം.എസുകൾ വഴി നടത്തിയ തട്ടിപ്പുകളാണ്​ അധികവും.

ബാങ്ക്​ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പേ​ര്, പാ​സ്​വേ​ഡ്​, ക്രെ​ഡി​റ്റ് കാ​ര്‍ഡ് ന​മ്പ​ര്‍, അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍, മ​റ്റു വ്യ​ക്തി​പ​ര​മാ​യ വി​വര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​കാ​ന്‍ വേ​ണ്ടി ബാ​ങ്കു​ക​ളു​ടേ​യും സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ലി​ങ്കു​ക​ള്‍, ട്രേ​ഡ് മാ​ര്‍ക്കു​ക​ള്‍ ചി​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് തട്ടിപ്പുകാർ സ​ന്ദേ​ശം അ​യ​ക്കാ​റു​ള്ളത്​.

ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ ഇ​-മെ​യി​ല്‍ വി​ലാ​സം, മ​റ്റു ഓ​ണ്‍ലൈ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്നി​വ​യു​ടെ പാ​സ്​വേ​ക​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ മാ​റ്റ​ണ​മെന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​പ​ദേ​ശി​ച്ചു. മാ​ത്ര​മ​ല്ല പാ​സ്​വേ​ഡുക​ളി​ല്‍ അ​ക്ഷ​ര​ങ്ങ​ള്‍, അ​ക്ക​ങ്ങ​ള്‍, പ്ര​ത്യേ​ക ചി​ഹ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. വ്യാജസ​േന്ദശങ്ങൾ നൽകിയോ ഫോൺ വഴിയോ തട്ടിപ്പുകൾ നടക്കുന്നത്​ ശ്രദ്ധയിൽപെട്ടാൽ ആഭ്യന്തരമന്ത്രാലയത്തിലെ സാമ്പത്തിക ​ൈസബർ കുറ്റകൃത്യവിരുദ്ധവിഭാഗത്തെ അറിയിക്കണം. 66815757 എന്ന ഹോട്ട്​ലൈനിലോ 2347444 എന്ന ലാൻറ്​ ലൈൻ നമ്പറിലോ വിവരങ്ങൾ നൽകണം. cccc@moi.gov.qa എന്ന ഇ മെയിലിലും വിവരം അറിയിക്കാം. ഇൗയടുത്ത്​ ബാങ്കി​െൻറ വ്യാജ എസ്.എം.എസ്​ വഴി ജനങ്ങളെ കബളിപ്പിച്ച് ഒരു കോടി റിയാൽ തട്ടിയ വൻ സംഘത്തെ പൊലീസ്​ പിടികൂടിയിരുന്നു.

'അൺകവറിങ്​ ദി മാസ്​ക്' എന്ന പേരിൽ നടക്കുന്ന ഓപറേഷ​െൻറ ഭാഗമായാണ് നടപടി. നിരവധി പേരിൽ നിന്നായാണ്​ സംഘം ഒരു കോടിയോളം റിയാൽ തട്ടിയത്​. തട്ടിയെടുക്കുന്ന പണം ഉടൻ വിദേശരാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു ഈ സംഘത്തിെൻറ പതിവ്. ബാങ്കിൽനിന്നെന്ന വ്യാജ്യേന ഉപഭോക്താവിെൻറ മൊബൈലിലേക്ക് സന്ദേശങ്ങളയക്കുകയും അതിലൂടെ പാസ്​വേഡ്, ഒ.ടി.പി പോലുള്ള രഹസ്യവിവരങ്ങൾ ചോർത്തി പണം തട്ടുകയുമാണ് പിടിയിലായ സംഘം ചെയ്​തിരുന്നത്. ഉപഭോക്താവിന് ലഭിക്കുന്ന സന്ദേശത്തിൽ ബാങ്ക് കാർഡ് ബ്ലോക്ക് ആയെന്നോ കാലാവധി തീർന്നെന്നോ അല്ലെങ്കിൽ വൻ തുകയുടെ സമ്മാനത്തിന് അർഹരായിരിക്കുന്നുവെന്നോ ആണ്​ ഉണ്ടാവുക. ഇതിനു​ ശേഷം പ്രത്യേക നമ്പറിലേക്ക് വിളിക്കാൻ ആവശ്യപ്പെടും. ഈ നമ്പറിൽ തിരിച്ച് വിളിക്കുന്നതോടെ മൊബൈലിലേക്ക് ഒരു സന്ദേശമെത്തിയിട്ടുണ്ടെന്നും അത് സംഘത്തിന് നൽകാനും ആവശ്യപ്പെടും. ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഒ.ടി.പിയാണെന്നത് അറിയാതെയാണ് പലരും ഈ രഹസ്യകോഡ് കൈമാറുന്നത്. ഇതു കൈമാറുന്ന നിമിഷം തന്നെ പണം അക്കൗണ്ടിൽനിന്ന്​ പിൻവലിയുകയും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. രഹസ്യ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുകയും ഒൺലൈൻ പർച്ചേസ്​ നടത്തുന്നതും മറ്റൊരു തട്ടിപ്പ്​ രീതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankcyber crime
Next Story