ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
text_fieldsദോഹ: ബുധനാഴ്ച വൈകീട്ട് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്. മാസപ്പിറവി ദൃശ്യമായവർ അൽ ദഫ്ന (ടവേഴ്സ്) പ്രദേശത്തുള്ള എൻഡോവ്മെന്റ് ആൻഡ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ കമ്മിറ്റിയുടെ ആസ്ഥാനത്തെത്തി വിവരം അറിയിക്കണമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച വൈകീട്ട് മഗ്രിബ് നമസ്കാരത്തിനു ശേഷം മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേരും.
അതേസമയം, ഗോളശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് ഇത്തവണ റമദാൻ 30 ദിവസം പൂർത്തിയാക്കി മാർച്ച് 20 വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആവാൻ സാധ്യതയുണ്ടെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചിരുന്നു. എന്നാൽ, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നിരീക്ഷണ സമിതി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

