കോഴിക്കോട് മഹോത്സവം
text_fieldsദോഹ: കോഴിക്കോട് പ്രവാസി അസോസിയേഷൻ ഖത്തർ മെയ് 19ന് കോഴിക്കോട് ജില്ലയിലെ എല്ലാ പ്രവാസി കൂട്ടായ്മകളുടെയും സഹകരണത്തോടെ ഏഷ്യൻ ടൗണിൽ വച്ച് നടത്തുന്ന കോഴിക്കോട് മഹോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു.സ്കിൽസ് ഡവലപ്പ്മെൻറ് സെൻററിൽ കെ കെ ശങ്കരൻ (കേരള സംസ്ഥാന പ്ലാനിങ്ങ് ബോർഡ് മെമ്പർ ) പ്രകാശനം നിർവഹിച്ചു. വിവിധ പ്രാദേശിക കൂട്ടായ്മ പ്രതിനിധികളും ഖത്തറിലെ വ്യവസായ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ ഗഫൂർ പി കെ സംസാരിച്ചു. എല്ലാ കൂട്ടായ്മയുടെയും പ്രതിനിധികൾ അവർ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. ഓർഗനൈനിങ്ങ് കമ്മറ്റി വൈസ് ചെയർമാൻ ഷാജഹാൻ കെ എം എസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിനോദ് വടക്കയിൽ നന്ദി പ്രകടിപ്പിച്ചു. മഹോത്സവത്തിന്റെ ഭാഗമായി മുപ്പത്തിയഞ്ചോളം പ്രാദേശിക കൂട്ടായ്മകൾ ഇതിനോടകം പേർ രജിസ്റ്റർ ചെയ്ത് പ്രവർത്തങ്ങൾ ആരംഭിച്ചുതായി സംഘാടകർ പറഞ്ഞു. മഹോൽസവത്തിെൻറ വിജയകരമായ നടത്തിപ്പിന് വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ട് പ്രോഗ്രാം കമ്മറ്റി, ഫൈൻസ് കമ്മറ്റി ,ഫുഡ് കമ്മറ്റി,മീഡിയ കമ്മറ്റി, വളണ്ടിയർ കമ്മറ്റി. എന്നിങ്ങനെ അഞ്ച് വ്യത്യസ്ത കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
