ദോഹ: തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് വിദ്വേഷ പ്രസ്താവന നടത്തിയ ഖത്തറിലെ പ്രവാസിയായ ദുർഗാദാസ് ശിശുപാലൻ 'കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്‍റ്' ഉടമയാണ് എന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
റസ്റ്റോറന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പേജിൽ ഒരു പോസ്റ്റർ ഷെയർ ചെയ്തത് കൊണ്ടായിരിക്കാം ഈ കെട്ടിച്ചമച്ച വാർത്ത പ്രചരിച്ചതെന്ന് അനുമാനിക്കുന്നതായും, വാസ്തവത്തിൽ, റസ്റ്റോറന്റിന് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും മാനേജ്മെന്റ് അംഗങ്ങൾ വാർത്താ കുറിപ്പിൽ പറഞ്ഞു. റസ്റ്റോറന്‍റുമായോ, അതിന്‍റെ മാനേജ്മെന്‍റുമായോ പ്രസ്തുത വ്യക്തിയ്ക്ക് ഒരു ബന്ധവുമില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ അറിയിക്കുന്നതായും വ്യക്തമാക്കി