കരിപ്പൂർ എയർപോർട്ട്: ഇൻകാസ് മന്ത്രിക്ക് നിവേദനം നൽകി
text_fieldsദോഹ: മലബാറിലെ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന കോഴിക്കോട് എയർപോർട്ടിെൻറ ഭാവി സംബന്ധിച്ച അനിശ്ചിതത്വം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കേരള സംസ്ഥാന തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന് നിവേദനം നൽകി. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി സിദ്ധീഖ് പുറായിൽ, ഇൻകാസ് കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡൻറ് ബാബു നമ്പിയത്ത് എന്നിവർ നേതൃത്വം നൽകി.
ഇന്ത്യയിൽ തന്നെ വരുമാനത്തിൽ മുൻനിരയിൽ നിൽക്കുന്ന കോഴിക്കോട് വിമാനത്താവളത്തിെൻറ വികസനവിഷയത്തിൽ ആരുടേയും ഗൂഢാലോചനയോ ബാഹ്യ ശക്തികളുടെ ഇടപെടലോ അനുവദിക്കരുത്. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തുവ്വാരിക്കൽ, സെക്രട്ടറിമാരായ സുരേഷ് ബാബു പേരാമ്പ്ര, അബ്ബാസ് സി വി, ഷാജഹാൻ കെ എം കോഴിക്കോട്, വടകര നിയോജക മണ്ഡലം ട്രഷറർ ശശി ഓർക്കാട്ടേരി, ഷാജഹാൻ തുവ്വരിക്കൽ എന്നിവരും പെങ്കടുത്തു.
