കലണ്ടർ പ്രകാശനം
text_fieldsഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ പുതുവർഷ കലണ്ടർ എം.എം. അക്ബർ പ്രകാശനം നിർവഹിക്കുന്നു
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ 2022 ലേക്കുള്ള കലണ്ടർ പ്രകാശനം പ്രഭാഷകൻ എം.എം. അക്ബർ നിർവഹിച്ചു. ലക്തയിലെ ഇസ്ലാഹി സെൻറർ ആസ്ഥാനത്തുനടന്ന ചടങ്ങിൽ ആർ.പി ടെക് എം.ഡി ആർ.പി. കുഞ്ഞഹമ്മദിന് ആദ്യ കോപ്പി നൽകിയാണ് 2022 ലേക്കുള്ള കലണ്ടർ പുറത്തിറക്കിയത്. ലോകം ഉറ്റുനോക്കുന്ന 2022 ലോകകപ്പ് വേദിയായ ഖത്തറിൽ, ലോക കപ്പിനായി സജ്ജമായ മനോഹരങ്ങളായ സ്റ്റേഡിയങ്ങളുടെ പശ്ചാത്തല ചിത്രങ്ങളോടെയാണ് കലണ്ടർ തയാറാക്കിയത്. ഇസ്ലാഹി സെൻറർ സെക്രട്ടറി മുഹമ്മദ് അലി ഒറ്റപ്പാലം, പ്രസിഡൻറ് യു. ഹുസൈൻ മുഹമ്മദ്, ഇസ്മായിൽ വില്യാപ്പള്ളി, മുനീർ സലഫി മങ്കട, മൂസാ കടമേരി, ജി.പി. കുഞ്ഞാലികുട്ടി, മിസ്ബാഹ് തലശ്ശേരി, ഹാഫിസ് അസ്ലം തുടങ്ങിയവർ സംബന്ധിച്ചു.

