ക്രിസ്മസിനെ വരവേൽക്കാൻ ഗ്രാൻഡ് മാളിൽ കേക്ക് മിക്സിങ്
text_fieldsക്രിസ്മസിനു മുന്നോടിയായി കേക്കുകൾ ഉണ്ടാക്കുന്നതിന് ഗ്രാൻഡ് മാളിൽ കേക്ക് മിക്സിങ്ങിനിടെ
ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ക്രിസ്മസ് കേക്ക് മിക്സിങ് നടത്തി. ക്രിസ്മസിനു മുന്നോടിയായി കേക്കുകൾ ഉണ്ടാക്കുന്നതിനു മുമ്പ് നടക്കുന്ന സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ്.
ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിലെ ഗ്രാൻഡ് ഫ്രഷ് ബേക്കറിയിലാണ് 1000 കിലോ കേക്കുകൾക്കുള്ള മിക്സിങ് നടത്തിയത്. ഉണക്ക മുന്തിരി, ഈത്തപ്പഴം, ചെറി, പപ്പായ, അണ്ടിപ്പരിപ്പ്, ഇഞ്ചി, ഗരംമസാല, ഓറഞ്ച്, ലെമൺ തുടങ്ങിയ വിവിധ ചേരുവകൾ ചേർത്താണ് രുചികരമായ കേക്ക് തയാറാക്കുന്നത്.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേക്ക് മിക്സിങ്. മറ്റു മാനേജ്മെന്റുകളും സീനിയർ സ്റ്റാഫുകളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് വിവിധ ഫ്ലേവറുകളിലുള്ള രുചികരമായ കേക്കുകൾ മികച്ച വിലയിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്ലറ്റുകളിലും ലഭ്യമാക്കുമെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

