സഫാരിയിൽ കേക്ക് ഫെസ്റ്റിവൽ പ്രമോഷന് തുടക്കമായി
text_fieldsസഫാരിയിൽ കേക്ക് ഫെസ്റ്റിവൽ പ്രമോഷന് തുടക്കമായപ്പോൾ
ദോഹ: ദോഹയിലെ പ്രമുഖ റീട്ടെയിൽ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയിൽ കേക്ക് ഫെസ്റ്റിവൽ പ്രമോഷന് ഡിസംബർ 21ന് തുടക്കമായി. കേക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന കേക്ക് കട്ടിങ് സഫാരി ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, സഫാരി ഗ്രൂപ് ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ, ജനറൽ മാനേജർ സുരേന്ദ്രനാഥ് എന്നിവർ ചേർന്ന് നിർവഹിച്ചു. മറ്റു സഫാരി മാനേജ്മെന്റ് പ്രധിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിവിധ ഇനങ്ങളിൽപെട്ട കേക്കുകളും പേസ്ട്രികളും നിരത്തി സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡ് വിഭാഗത്തിലാണ് കേക്ക് ഫെസ്റ്റിവൽ പ്രമോഷൻ ആരംഭിച്ചിരിക്കുന്നത്. സഫാരി റിച്ച് പ്ലം കേക്ക്, ഡേറ്റ്സ് ആൻഡ് ഫിഗ് പ്ലം കേക്ക്, സർപ്രൈസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡെക്കറേറ്റഡ് ക്രിസ്‌മസ് കേക്കുകൾ, ഫ്രഷ് ക്രീം കേക്ക്, ക്രിസ്മസ് യുലെലോഗ് കേക്ക്, ക്രസ്‍മസ് ക്രീം കേക്ക്, ജിഞ്ചർ ഹൗസ്, അറബിക് മിസ്റ്റിക് കേക്ക്, ബനാന ബ്ലൂബെറി കേക്ക്, പ്ലം മഫിൻസ്, ക്രിസ്മസ് കുക്കീസ് തുടങ്ങി 50ൽപരം വ്യത്യസ്തമായ കേക്കുകളുടെ വൈവിധ്യ രുചിഭേദങ്ങളാണ് സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിൽ ഉപഭോക്താക്കൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടാതെ, പഴമ ഒട്ടും ചോരാതെ വളരെ രുചികരമായ രീതിയിൽ പ്രത്യേകം തയാറാക്കിയ മെച്ചേർഡ് പ്ലം കേക്കും സഫാരി ബേക്കറി ഇത്തവണ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
വിദഗ്ധരായ കേക്ക് മേക്കർമാരുടെ നേതൃത്വത്തിൽ പ്രീമിയം ക്വാളിറ്റി ചേരുവകളാൽ സഫാരിയുടെ സ്വന്തം പ്രൊഡക്ഷൻ യൂനിറ്റിൽതന്നെ തയാറാക്കുന്നതുകൊണ്ട് ഗുണമേന്മ ഉറപ്പാക്കാൻ സാധിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇഷ്ടാനുസാരം വ്യത്യസ്‌ത ഡിസൈനുകളിൽ കേക്കുകൾ വാങ്ങാവുന്ന സൗകര്യവും സഫാരിയുടെ എല്ലാ ഔട്ട്‍ലറ്റുകളിലും ലഭ്യമാണ്.
സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷൻ ഷോപ് ആൻഡ് ഡ്രൈവിലൂടെ മുപ്പത് ബെസ്റ്റ്യൂൺ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നുണ്ട്. സഫാരിയുടെ ഏത് ഔട്‍ലറ്റിൽനിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂൺ കാറുകളാണ് സമ്മാനമായി നൽകുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂൺ കാറുകൾ വീതവും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്‌റ്റ്യൂൺ കാറുകളുമാണ് സമ്മാനമായി നൽകുന്നത്. സഫാരിയുടെ എല്ലാ ഓട്ട്ലറ്റുകളിലും ഈ ഷോപ് ആൻഡ് വിൻ പ്രമോഷൻ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി അഞ്ചിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

