മേഖലയിലെ സംഘർഷം സുരക്ഷ വിലയിരുത്തി മന്ത്രിസഭ യോഗം
text_fieldsപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
ദോഹ: ഖത്തറിനും മേഖലയിലെ മറ്റ് സഹോദര രാജ്യങ്ങൾക്കും നേരെ ഇറാൻ തുടരുന്ന ആക്രമണങ്ങൾ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റവും നല്ല അയൽപക്ക ബന്ധങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം മേഖലയിലെ നിലവിലെ സൈനിക നീക്കങ്ങളും രാജ്യത്തിന്റെ സുരക്ഷയും സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ചർച്ചചെയ്തു.
സിവിലിയൻ കേന്ദ്രങ്ങളെയും സുപ്രധാന സൗകര്യങ്ങളെയും ലക്ഷ്യംവെച്ചുള്ള സൈനിക നീക്കങ്ങളിൽ പ്രധാനമന്ത്രി പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ സംരക്ഷിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ഖത്തർ സായുധ സേന പ്രകടിപ്പിക്കുന്ന ഉയർന്ന സന്നദ്ധതയെയും കാര്യക്ഷമതയെയും യോഗം അഭിനന്ദിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഖത്തറിലെ ജനങ്ങൾ പ്രകടിപ്പിച്ച ഉത്തരവാദിത്തബോധത്തിലും ഐക്യത്തിലും പ്രധാനമന്ത്രി അഭിമാനം രേഖപ്പെടുത്തി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭാ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഖത്തർ മടിക്കില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി. എല്ലാ മേഖലകളിലും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ അമീർ നിർദേശം നൽകിയതായും പ്രധാനമന്ത്രി മന്ത്രിസഭ യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

