സി.എ.എ: സമരത്തിലെ ഇടതുപക്ഷ നിലപാടിന് ആത്മാർഥതയില്ലെന്ന്; സുപ്രീംകോടതി ലക്ഷ്മണര േഖ ലംഘിക്കുന്നു –ഇ.ടി. മുഹമ്മദ് ബഷീർ എം.പി
text_fieldsദോഹ: കോടതികൾ പ്രസ്താവന ഇറക്കാനുള്ള ബോഡികളല്ലെന്നും നിയമത്തിെൻറ വൃത്തങ്ങളിൽ നിന്നാണ് കോടതികൾ സംസാരിക്കേണ്ടതെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. നിയമ സംവിധാനത്തിെൻറ പവിത്രതക്ക് കോട്ടം സംഭവിക്കുന്ന പല ഉ ത്തരവുകളും പ്രസ്താവനകളുമാണ് കോടതിയില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സുപ്രീം കോടതി ലക്ഷ്മണ രേഖ ലംഘിക്കുന്നതായും അദ്ദേഹം ഖത്തറിൽ നടന്ന മീറ്റ് ദ പ്രസിൽ ചൂണ ്ടിക്കാട്ടി. ഇന്ത്യന്‍ മീഡിയാ ഫോറം ദോഹയില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയാ യിരുന്നു അദ്ദേഹം.അടുത്തിടെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് സംവരണം മൗലികാവ കാശമല്ലെന്നും സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാറുകളോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നുമാണ്. ഭരണഘടനയുടെ അനുഛേദം 16(4)െൻറ ലംഘനമാണ് ഈ വിധി.
ഭരണഘടനാപരമല്ലാത്ത വിധി കോടതികളില്‍ നിന്ന് ഉണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വിധിക്കെതിരെ പാര്‍ലമെൻറിനകത്തും പുറത്തും തങ്ങള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇ.ടി പറഞ്ഞു. സി.എ.എ വിഷയത്തിൽ കോടതിക്ക് മുന്നിലുളള കേസുകൾ പരിഗണിച്ച്് വിധി പറഞ്ഞു മാത്രമേ കോടതിക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂവെന്നും ഇൗ വിഷയം നീട്ടിക്കൊണ്ടുപോയാൽ അതു രാജ്യത്തെ സങ്കീർണ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാമിഅയിലെ പൊലീസ് അതിക്രമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഹരജിക്കാരോട് അക്രമം അവസാനിപ്പിച്ച ശേഷം വരൂ എന്നാണ് ജഡ്ജിമാര്‍ ആവശ്യപ്പെട്ടത്. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട കോടതി പ്രസ്താവന ഇറക്കുകയല്ല വേണ്ടത്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ പവിത്രതയെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാജ്യമായ ഇന്ത്യയുടെ നിലനില്പുതന്നെ അതിെൻറ ഭരണഘടനയിലാണ്. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടു പോകുന്നത് ഭരണഘടനയാണ്. ഈ ഭരണഘടനയുടെ ഓരോ വകുപ്പും ഇല്ലായ്മ ചെയ്ത് അതിനെ പൂര്‍ണമായും തകര്‍ക്കാനാണ് രാജ്യം ഭരിക്കുന്ന ബി.ജെ,പി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിദ്വേഷത്തിെൻറ ബില്ലുകളാണ് മോദിസർക്കാർ ഇപ്പോൾ പാസാക്കുന്നത്. ഡൽഹിതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ വർഗീയ പ്രചാരണങ്ങൾക്കുളള തിരിച്ചടിയാണ്. ഇന്ത്യൻ മനസ്സിന് മതേതരത്വത്തിെൻറ നനവ് ഇപ്പോഴുമുണ്ടെന്നാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും ഡൽഹി തെരഞ്ഞെടുപ്പ് ഫലവും തെളിയിക്കുന്നത്.ഇന്ത്യന്‍ പാര്‍ലമെൻറിലെ ചര്‍ച്ചകളും സംവാദങ്ങളും ലോക രാജ്യങ്ങള്‍ ഒന്നടങ്കം സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നിടത്തുനിന്ന് തീരുമാനങ്ങള്‍ ചുട്ടെടുക്കുന്ന അവസ്ഥയിലേക്ക് പാര്‍ലമെൻറിനെ നോക്കുകുത്തിയായി മാറുകയാണ്. സി.എ.എക്കെതിരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ വിജയം കാണുമെന്നതില്‍ സംശയമില്ല. ഓരോ ദിവസം കഴിയുംതോറും സമരത്തിെൻറ ശക്തി വര്‍ധിച്ചുവരുകയാണ്.
ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സമരം തുടരുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ തണുപ്പിനെ നേരിട്ടാണ് ഡല്‍ഹിയിലെ റോഡരികില്‍ കേവലം കടലാസ്തുണ്ടുകള് വിരിച്ച് നൂറുകണക്കിനാളുകള്‍ കുത്തിയിരുന്ന് സമരം നടത്തിയത്. ആ പോരാട്ട വീര്യം ആര്‍ക്കും തകര്‍ക്കാനാവുന്നതല്ല. ജാതി മത ഭേദെമന്യേ എല്ലാ വിഭാഗം ജനങ്ങളും ദേശീയ പതാകയുമേന്തി സമരത്തില്‍ അണിനിരന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഈ പ്രക്ഷോഭത്തിെൻറ വിജയമെന്നും, ലക്ഷ്യം കാണുന്നതു വരെ ഇതു തുടരുമെന്നുറപ്പാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. സി.എ.എ വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തുന്നത് ആത്മാര്‍ഥതയില്ലാത്ത സമരങ്ങളാണ്. പ്രക്ഷോഭങ്ങൾ പ്രകടനപരം മാത്രമാണെന്നും ഇ.ടി പറഞ്ഞു. ആളുകളുടെ വികാരത്തിനനുസരിച്ച് ചില പ്രസ്താവനകൾ നടത്തുക മാത്രമാണ് അവർ ചെയ്യുന്നത്. എൽ.ഡി.എഫ് തീരുമാനിക്കുന്ന സമരങ്ങളെ പിന്തുണക്കലല്ല ഒന്നിച്ചുള്ള സമരങ്ങൾ. ഒന്നിച്ച് തീരുമാനിച്ച് നടത്തുമ്പോഴാണ് ഒന്നിച്ചുള്ള സമരങ്ങൾ രൂപപ്പെടുക. ഈ വിഷയത്തിൽ സി.പി.എം കാട്ടുന്നത് തികഞ്ഞ ധാർഷ്ഠ്യമാണ്.
നിയമപാലകര്‍ തന്നെ അഴിമതി നടത്തുന്ന ലജ്ജിക്കുന്ന വാര്‍ത്തകളാണ് കേരളത്തില്‍ നിന്ന് വരുന്നത്. പൊലീസിെൻറ തോക്ക്, ഉണ്ട എന്നിവ നഷ്്ടപ്പെട്ടുവെന്നത് അത്ഭുതകരമാണ്. ഭരണാധികാരികളുടെ അറിവോടെയാണോ ഈ കാര്യങ്ങള്‍ നടന്നത് എന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും വരും ദിവസങ്ങളില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.എഫ് പ്രസിഡൻറ് അശ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഐ.എം.എ റഫീഖ് സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടന് നന്ദിയും പറഞ്ഞു.
പൗരത്വ പ്രക്ഷോഭം: വെൽഫെയർ പാർട്ടിയുമായി സഹകരിക്കും -ഇ.ടി
ദോഹ: പൗരത്വ വിഷയത്തിൽ വെൽഫെയർ പാർട്ടിയുമായി സഹകരിച്ച് സമരം നടത്തുമെന്നും എന്നാൽ, എസ്.ഡി.പി.ഐയുമായി സഹകരിക്കില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. വെൽഫെയൽ പാർട്ടിയുമായി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ചർച്ച നടത്തി കൃത്യമായി ധാരണയുണ്ടാക്കിയാണ് യു.ഡി.എഫ് മത്സരത്തിനിറങ്ങിയത്. രാഷ്്ട്രീയ വിഷയങ്ങളിൽ അവരുമായി കൃത്യമായി ചർച്ച നടത്തിയാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പു മുതൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കുന്നുണ്ട്.
ഈ സമരത്തിൽ വെൽഫെയർ പാർട്ടി ആവശ്യമാണെന്നാണ് പാർട്ടി നിലപാട് . ജനാധിപത്യമതേതര നിലപാട്സ്വീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് വെൽെഫയർ പാർട്ടി. സി.പി.എമ്മിന് അവരെ കിട്ടില്ലെന്ന് തോന്നിയപ്പോഴാണ് വെൽഫെയർ പാർട്ടി വേണ്ടാത്തവരായതെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
