സി.കെ. മേനോൻ അനുസ്മരണം
text_fieldsദോഹ: തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ മുഖ്യരക്ഷാധികാരിയായ ദോഹയിലെ പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായിരുന്ന അഡ്വ. സി.കെ മേനോൻ ആറാമത് വാർഷിക അനുസ്മരണ ദിനം ടി.എ.സി ഖത്തർ ഹാളിൽ നടന്നു.
സൗഹൃദവേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ്, സി.കെ. മേനോന്റെ മകളും ഭവൻസ് പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേഷൻ ഡയറക്ടറുമായ അഞ്ജന, ടി.എ.സി എം.ഡി മുഹ്സിൻ, മുൻ പ്രസിഡന്റ് അബ്ദുൽ ഗഫൂർ, അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ് നാരായണൻ, എൻ.ആർ.ഐ സർവിസ് സഹകരണ സംഘം കോഓഡിനേറ്റർ വി.കെ സലിം, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, ലീഗൽ അഡ്വൈസർ അഡ്വ. ജാഫർഖാൻ, ഫസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, കുടുംബ സുരക്ഷ പദ്ധതി കൺവീനർ അബ്ദുൽ ജബ്ബാർ, കാരുണ്യം പദ്ധതി വൈസ് ചെയർമാൻ മുസ്തഫ മച്ചാട്, വനിതവിഭാഗം ചെയർപേഴ്സൻ രേഖ പ്രമോദ് എന്നിവർ സംസാരിച്ചു. റാഫി സ്വാഗതവും പ്രമോദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

