Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2022ഓടെ എട്ട് സർക്കാർ...

2022ഓടെ എട്ട് സർക്കാർ സ്​കൂളുകൾ കൂടി വരുന്നു

text_fields
bookmark_border
2022ഓടെ എട്ട് സർക്കാർ സ്​കൂളുകൾ കൂടി വരുന്നു
cancel
camera_alt

എട്ട് സ്​കൂളുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെച്ചപ്പോൾ 

ദോഹ: രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ എട്ട് സ്​കൂളുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ പൊതു മരാമത്ത് വകുപ്പ് അശ്ഗാലും ബർവ റിയൽ എസ്​റ്റേറ്റ് ഗ്രൂപ്പിെൻറ ദാർ അൽ ഉലൂം റിയൽ എസ്​റ്റേറ്റും തമ്മിൽ കരാർ ഒപ്പുവെച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി ചടങ്ങിൽ സന്നിഹിതനായിരുന്നു. ഖത്തർ സ്​കൂൾ ഡെവലപ്മെൻറ് േപ്രാഗ്രാമിെൻറ ഭാഗമായാണ് പദ്ധതി.

മന്ത്രിമാരും അശ്ഗാൽ, ബർവ റിയൽ എസ്​റ്റേറ്റ് കമ്പനി മുതിർന്ന ഉദ്യോഗസ്​ഥരും ചടങ്ങിൽ സംബന്ധിച്ചു.ഉന്നത അന്താരാഷ്​ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് എട്ട് സ്​കൂളുകളുടെ നിർമാണം. പദ്ധതി സംബന്ധിച്ചുള്ള പ്രത്യേക പ്രസ​േൻറഷനും ചടങ്ങിൽ പ്രദർശിപ്പിച്ചു.

കരാർ പ്രകാരം ബർവ റിയൽ എസ്​റ്റേറ്റ് ഗ്രൂപ്പിെൻറ സഹോദര സ്​ഥാപനമായ ദാർ അൽ ഉലൂം റിയൽ എസ്​റ്റേറ്റ് ഡെവലപ്മെൻറ് കമ്പനിയാണ് സ്​കൂളുകളുടെ നിർമാണവും 25 വർഷത്തേക്കുള്ള അറ്റകുറ്റപ്പണിയും ഓപറേഷൻ സർവിസും നിർവഹിക്കുക.അൽ വക്റ, വുകൈർ,അൽഖീസ, റൗദത് അൽ ഹമാം, ഉം സലാൽ മുഹമ്മദ്, ബു ഫസീല, റൗദത് അൽ നൈസാർ എന്നിവിടങ്ങളിലാണ് സ്​കൂളുകൾ നിർമിക്കുന്നത്. 2022ഓടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government schoolsgulf newsqatar news
Next Story