ബസ് യാത്രക്കാരുടെ എണ്ണത്തിൽ 20ശതമാനം വർധനയെന്ന് ഗതാഗത മന്ത്രാലയം; വികസന പ്രവർത്തനങ്ങൾ തുടരും
text_fieldsദോഹ: പൊതു ഗതാഗത മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി ബസ് യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. റൂട്ട് പുനക്രമീകരണം, ചില റൂട്ടുകളിലെ കൂടുതൽ സർവീസുകൾ, ബസിലെ സൗകര്യങ്ങളുടെ വിപുലീകരണം, ടിക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ പബ്ലിക് ട്രാൻസ്പോർട്ടേഷൻ കമ്പനിയായ മുവാസലാതു(കർവ)മായി ചേർന്ന് നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമായാണിതെന്നും ഇത്തരം കാര്യങ്ങളിൽ ഇനിയും മുന്നോട്ട് പോകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മന്ത്രാലയത്തിന് കീഴിലെ സാങ്കേതികകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
2017ലും പൊതു ഗതാഗത മേഖലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും ഹമദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനത്താവളത്തിലേക്കും കൂടുതൽ സർവീസ് ഏർപ്പെടുത്തുക, വെസ്റ്റ്ബേ ഷട്ടിൽ ബസുകളുടെ മാറ്റം, ഇൻഡസ്ട്രിയൽ ഏരിയ–അൽ ഗാനിം സ്റ്റേഷൻ റൂട്ടിൽ കൂടുതൽ നവീകരിച്ച സർവീസുകൾ, പേളിലേക്കും ലഗൂണയിലേക്കുമുള്ള പുതിയ സർവീസുകൾ എന്നിവ അതിലുൾപ്പെടുമെന്നും മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു ഗതാഗത രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തുന്നതിനും മേഖലയുടെ വളർച്ച സാധ്യമാക്കുന്നതിനുമായി നിരവധി പഠനങ്ങൾക്കാണ് മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്.
പുതിയ സിറ്റി സർവീസുകളും റൂട്ടുകളും, ദോഹ മെേട്രാ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഫീഡർ റൂട്ടുകൾ, 18 പുതിയ ബസ്റ്റേഷനുകൾ, പുതിയ ഡിപ്പോകൾ, പാർക്ക് ആൻഡ് റൈഡ് സൈറ്റുകൾ, പുതിയ ഇൻറർനെറ്റ് പോർട്ടലിെൻറയും യാത്ര ആസൂത്രണം ചെയ്യുന്നതിനും മറ്റുമുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ലോഞ്ചിംഗ് തുടങ്ങിയവ മന്ത്രാലയത്തിെൻറ പദ്ധതികളിലുൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
