Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദ്...

ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് 24x7 ബ​സ് സ​ര്‍വീ​സ്

text_fields
bookmark_border
ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് 24x7 ബ​സ് സ​ര്‍വീ​സ്
cancel

ദോ​ഹ: പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മുവ​ാസ​ലാ​ത്ത് ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​തി​യ 24 മ​ണി​ക്കൂ​ര്‍ ബ​സ് സ​ര്‍വീ​സ് തു​ട​ങ്ങി. ഇ​തോ​ടൊ​പ്പം 737ാം ന​മ്പ​ര്‍ ബ​സ് സ​ര്‍വീ​സി​​​െൻറ റൂ​ട്ടി​ല്‍ മാ​റ്റ​വും വ​രു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ ബ​സ് സ​ര്‍വീ​സ് വേ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​വും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍ധ​ന​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ ബ​സ് സ​ര്‍വീ​സ്. 757ാം ന​മ്പ​ര്‍ ബ​സാ​ണ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​തി​യ​താ​യി സ​ര്‍വീ​സ് തു​ട​ങ്ങു​ന്ന​ത്. ഇ​ന്നു മു​ത​ല്‍ 737ാം ന​മ്പ​ര്‍ സ​ര്‍വീ​സി​​​​െൻറ റൂ​ട്ടു​ക​ളി​ല്‍ മാ​റ്റം​വ​രും. 757ാം ന​മ്പ​ര്‍ ബ​സ് ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് 24 മ​ണി​ക്കൂ​റും സ​ര്‍വീ​സ് ന​ട​ത്തും. 737ാം ന​മ്പ​ര്‍ ബ​സും ഇ​തേ സ​മ​യ​ക്ര​മ​ത്തി​ലാ​യി​രി​ക്കും ഒാടുക. പു​ല​ര്‍ച്ചെ നാ​ലു മു​ത​ല്‍ രാ​ത്രി 11വ​രെ ഓ​രോ അ​ര മ​ണി​ക്കൂ​റി​ലും രാ​ത്രി 11 മു​ത​ല്‍ പു​ല​ര്‍ച്ചെ നാ​ലു വ​രെ ഓ​രോ ഒ​രു മ​ണി​ക്കൂ​റി​ലും ബ​സ് സ​ര്‍വീ​സു​ണ്ടാ​കും. ബ​സ് ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള സ​ര്‍വീ​സി​ല്‍ അ​ല്‍മ​താ​ര്‍ സ്ട്രീ​റ്റ്, അ​ല്‍മ​താ​ര്‍ അ​ല്‍ഖ​ദീം സ്ട്രീ​റ്റ്, ഡി​റി​ങ് റോ​ഡ്, ന​ജ്മ സ്ട്രീ​റ്റ്, അ​ബ സ്ട്രീ​റ്റ്, അ​ല്‍മ​ന്‍സൂ​റ സ്ട്രീ​റ്റ്് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ ക​വ​ര്‍ ചെ​യ്യും. മുവ​ാസ​ലാ​ത്തി​​​​െൻറ വെ​ബ്സൈ​റ്റി​ല്‍ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം വി​ശ​ദ​മാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
TAGS:Bus Service to Hamad Airport Qatar news 
Web Title - Bus Service to Hamad Airport Qatar, news
Next Story