Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെനിയയിൽ ബസ് അപകടം: കുട്ടികൾ ഉൾപ്പെടെ അഞ്ച് മലയാളികൾ മരിച്ചു; മരിച്ചത് തൃശൂർ, പാലക്കാട്, തിരുവല്ല സ്വദേശികൾ

text_fields
bookmark_border
27 പേ​ർ​ക്ക് പ​രി​ക്ക്. മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​രം
Bus accident in Kenya
cancel
camera_alt

1. കെനിയയിൽ അപകടത്തിൽപ്പെട്ട ബസ് 2. മരിച്ച റിയ ആൻ, മകൾ ടൈറ, ജസ്ന കുറ്റിക്കാട്ടുചാലിൽ, മകൾ റൂഹി മെഹ്റിൻ, ഗീത ഷോജി ഐസക്,

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്നു​ള്ള വി​നോ​ദ​യാ​ത്ര സം​ഘം കെ​നി​യ​യി​ൽ​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മൂ​ന്ന് വ​നി​ത​ക​ളും ര​ണ്ട് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ച് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. പാ​ല​ക്കാ​ട് കോ​ങ്ങാ​ട് മ​ണ്ണൂ​ർ പു​ത്ത​ൻ​പു​ര വീട്ടിൽ രാ​ധാ​കൃ​ഷ്ണ​ന്റെ മ​ക​ൾ റി​യ ആ​ൻ (41), മ​ക​ൾ ടൈ​റ (എ​ട്ട്), മൂ​വാ​റ്റു​പു​ഴ സ്വദേശിനി ജ​സ്ന കുറ്റിക്കാട്ടയിൽ (30), ഏക മ​ക​ൾ ​റൂ​ഹി മെ​ഹ്റി​ൻ (ഒ​ന്ന​ര വ​യ​സ്സ്), തി​രു​വ​ല്ല സ്വ​ദേ​ശി​നി ഗീ​ത ഷോ​ജി ഐ​സ​ക് (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നൈ​റോ​ബി​യി​ൽ​നി​ന്നും 200ഓ​ളം കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​യാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്. ബ​സ് ന്യാ​ൻ​ഡ​റു​വ കൗ​ണ്ടി​യി​ലെ ഗി​ചാ​ക​യി​ൽ ഒ​ൽ​ജോ​റോ-​ന​കു​രു ​ഹൈ​​വേ​യി​ൽ ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്ന്​ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി റോ​ഡി​നു​വ​ശ​ത്ത് നൂ​റ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 27 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ​ജൂ​ൺ ആ​റി​ന് ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഖ​ത്ത​റി​ൽ​നി​ന്നും കെ​നി​യ​യി​ലേ​ക്കു​പോ​യ 28 പേ​ർ അ​ട​ങ്ങി​യ വി​നോ​ദ​യാ​ത്ര സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ അ​ഞ്ചു​പേ​രും മ​രി​ച്ച​താ​യി ന്യ​ൻ​ഡു​രു കൗ​ണ്ടി പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ച​താ​യി കെ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന്യാ​ഹു​രു​രു ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും സെ​ന്റ് ബെ​ന​ഡി​ക്സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ​വ​രെ ചൊ​വ്വാ​ഴ്ച​യോ​ടെ നൈ​റോ​ബി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ദോ​ഹ​യി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി അ​റി​യി​ച്ചു. ക​ർ​ണാ​ട​ക, ഗോ​വ, കേ​ര​ളം, തെ​ല​ങ്കാ​ന ഉ​ൾ​പ്പെ​ടെയുള്ള സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ ആ​റു​ദി​വ​സ​ത്തെ കെ​നി​യ​ൻ യാ​ത്ര​ക്കാ​യി പു​റ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്​​ച ദോ​ഹ​യി​ൽ തി​രി​ച്ചെ​ത്താ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം.

മ​രി​ച്ച റി​യ​യു​ടെ ഭ​ർ​ത്താ​വ് ജോ​യ​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ മ​ക​ൻ ട്രാ​വി​സും പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. ജ​സ്ന​യു​ടെ ഭ​ർ​ത്താ​വ് തൃ​ശൂ​ർ വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഗീ​ത​യു​ടെ ഭ​ർ​ത്താ​വ് മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ഷോ​ജി ഐ​സ​ക് എ​ന്നി​വ​രും യാ​ത്രാ​സം​ഘ​ത്തി​ലു​ണ്ട്. ഇ​വ​ർ ഉ​ൾ​പ്പെ​ടെ 14 മ​ല​യാ​ളി​ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി കെ​നി​യ​യി​ലെ കേ​ര​ള ​അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​കു​രു​വി​ൽ​നി​ന്ന് ലൈ​ക്കി​പി​യ പ്ര​ദേ​ശ​ത്തെ ന്യാ​ഹു​രു തോം​സ​ൺ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കൊ​ണ്ടു​പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ജൂ​ൺ ആ​റി​നാ​ണ് സം​ഘം ട്രാ​വ​ൽ ഏ​ജ​ൻ​സി​ക്കു​കീ​ഴി​ൽ യാ​ത്ര​തി​രി​ച്ച​ത്. ​ഷി​യ, ഋ​ഷി എ​ന്നി​വ​രാ​ണ് റി​യ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ. റി​യ എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​രി​യാ​ണ്.

മലയാളികൾ അടക്കമുള്ളവർ മരിച്ച സംഭവത്തിൽ അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി ഖത്തറിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ സേവനം തുടങ്ങി. +974 55097295 എന്ന മൊബൈൽ നമ്പറിൽ എംബസിയെ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

അപകട സ്ഥലത്തുള്ള നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥർ എല്ലാ സഹായങ്ങളും ലഭ്യമാക്കും. ഐ.സി.സി, ഐ.സി.ബി.എഫ്, ദോഹയിലെ മറ്റ് കമ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. -ഖത്തറിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus accident in Kenya: Five Malayalis, including children, die
Next Story