Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബർഷിം ഇന്നിറങ്ങുന്നു;...

ബർഷിം ഇന്നിറങ്ങുന്നു; ഖത്തറിന്​ പ്രതീക്ഷയുടെ ടേക്ക്​ ​ഒാഫ്​

text_fields
bookmark_border
ബർഷിം ഇന്നിറങ്ങുന്നു; ഖത്തറിന്​ പ്രതീക്ഷയുടെ ടേക്ക്​ ​ഒാഫ്​
cancel
camera_alt

ഖത്തറിൻെറ അത്​ലറ്റിക്​സ്​ ടീം ടോക്യോ ഒളിമ്പിക്​സ്​ വില്ലേജിൽ 

ദോഹ: ഒളിമ്പിക്​സിൽ ഖത്തറിൻെറ പ്രതീക്ഷകളെയെല്ലാം തോളിലേറ്റി സൂപ്പർ താരം മുതാസ്​ ബർഷിം ഇന്നിറങ്ങുന്നു. പുരുഷ വിഭാഗം ഹൈജംപ്​ യോഗ്യതാ റൗണ്ടിൽ രാവിലെയാണ്​ മത്സരം. ലോകചാമ്പ്യൻഷിപ്പിൽ രണ്ടു വട്ടം സ്വർണവും, 2016 റിയോ ഡെ ജനീറോ ഒളിമ്പിക്​സിൽ വെള്ളിയും, 2012 ലണ്ടനിൽ വെങ്കലവും നേടിയ ബർഷിം ലോകം ഉറ്റുനോക്കുന്ന താരം കൂടിയാണ്​. ​ഒളിമ്പിക്​സ്​ പോരാട്ടങ്ങൾ ആറു ദിനം പിന്നിട്ടിട്ടും ശ്രദ്ധേയമായ പോരാട്ടങ്ങളൊന്നും ​പുറത്തെടുക്കാനാവാത്ത ഖത്തറിന്​ പ്രതീക്ഷകളെല്ലാം അത്​ലറ്റിക്​സിലാണ്​. ഹൈജംപിലെ ഏഷ്യൻ റെക്കോഡുകാരനായ ബർഷിം തന്നൊയാണ്​ സ്വപ്​നങ്ങളിലെ നായകൻ. വ്യാഴാഴ്ച​ രാവിലെ യോഗ്യത റൗണ്ടിൽ അനായാസം കടക്കുമെന്നാണ്​ പ്രതീക്ഷ. 2.37 മീറ്റർ ചാടി യോഗ്യത നേടിയ ഖത്തറിൻെറ താരംതന്നെയാണ്​ മത്സരത്തിനുള്ള 32 പേരിൽ സീസണിലെ മികച്ച പ്രകടനത്തിനുടമ. യോഗ്യത റൗണ്ടിൽ ആദ്യ 12 സ്​ഥാനങ്ങളിലെത്തുന്നവരാവും ഫൈനലിലേക്ക്​ യോഗ്യത നേടുക. ഞായറാഴ്​ചയാണ്​ ഫൈനൽ റൗണ്ട്​.

ഹൈജംപ്​ താരം മുതാസ്​ ബർഷിം

കരിയറിൽ 2.43 മീറ്റർ ചാടിയ ബർഷിം, 2018ന്​ ശേഷം 2.40 മീറ്റർ ചാടിയിട്ടില്ല. റിയോയിൽ കാനഡയുടെ ഡെറിക്​ ഡ്രോയിനിൻ 2.38 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ, 2.36 മീറ്റർ പിന്നിട്ടാണ്​ ​ ബർഷിം വെള്ളി നേടിയത്​. റഷ്യയുടെ ഇലിയ ഇവാൻയുക്​, ബെലാറസിൻെറ മാസ്​കിം നെടാസെകാവു, അമേരിക്കയു​ടെ യാവോൺ ഹരിസൺ എന്നിവരാണ്​ ബർഷിമിന്​ വെല്ലുവിളി ഉയർത്തുന്ന പ്രധാന താരങ്ങൾ.

​​ഒളിമ്പിക്​സിനുള്ള ഖത്തറിൻെറ അത്​ലറ്റിക്​സ്​ സംഘം കഴിഞ്ഞ ദിവസമാണ്​ ​ഒളിമ്പിക്​സ്​ വില്ലേജിലെത്തിയത്​. ടോക്യോയിൽനിന്നും 100 കി.മീ അകലെ തകാസാകിയിലായിരുന്നു ടീമിൻെറ പരിശീലനം. ബർഷിമിനു പുറമെ,100 മീറ്റർ വനിത വിഭാഗം ഹീറ്റ്​സിൽ ബഷയ്​ർ ഒബയ്​ദ്​ അൽ മുൻവാരി ഇന്നിറങ്ങും.

അതേസമയം, പുരുഷ വിഭാഗം ട്രാപ്​ ഷൂട്ടിങ്ങിൽ ഖത്തറിൻെറ മുഹമ്മദ്​ അൽ റുമൈഹി യോഗ്യത റൗണ്ടിൽ 13ാം സ്ഥാനക്കാരനായി പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:olympicsdohaTokyo OlympicsBurshim lands today
News Summary - Burshim lands today; Take off hope for Qatar
Next Story