അബു സംറ അതിർത്തിയിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വെടിയുണ്ട ശേഖരം പിടികൂടി
text_fieldsദോഹ: അബു സംറ അതിർത്തിയിലൂടെ വൻതോതിൽ വെടിയുണ്ടകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പിടികൂടി ഖത്തർ കസ്റ്റംസ്. ഖത്തർ -സൗദി അതിർത്തിയായ അബൂ സംറ വഴിയെത്തിയ കാറിൽനിന്ന്15 ബോക്സുകളിലാക്കി കടത്താൻ ശ്രമിച്ച 300മെഷിൻ ഗൺ ബുള്ളറ്റുകളാണ് പിടികൂടിയത്.
ചെക്ക് പോസ്റ്റിലെ പതിവു വാഹനപരിശോധനയിലാണ് വെടിക്കോപ്പുകൾ പിടിച്ചെടുത്തത്. എ.കെ 47 തോക്കുകളിൽ ഉപയോഗിക്കുന്ന അത്യാധുനിക വെടിയുണ്ടകളാണ് പിടികൂടിയവെയെല്ലാം. വിശദമായ പരിശോധനയിൽ, കാറിന്റെ മുൻവശത്ത് ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനും ഇടയിലുള്ള സ്റ്റോറേജ് യൂണിറ്റിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
പതിവു പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. പ്രതിയുടെ അസ്വാഭാവികമായ പെരുമാറ്റവും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി. പ്രതിയുടെ പേരോ, രാജ്യം, അറസ്റ്റ് തുടങ്ങി സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

