കതാറയിലെ കെട്ടിടങ്ങൾ വികൃതമാക്കി; നടപടി സ്വീകരിക്കും
text_fieldsദോഹ: ഖത്തറിലെ പ്രധാന സഞ്ചാരകേന്ദ്രവും സാംസ്കാരിക ആസ്ഥാനവുമായ കതാറിയിലെ കെട്ടിടങ്ങളുടെ ചുമരുകൾ കേടാക്കിയ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ. ചുമരുകൾ സ്പ്രേ പെയിൻറ് അടിച്ച് വികൃതമാക്കിയതിെൻറ വിഡിയോ പങ്കുവെച്ചാണ് കതാറ അധികൃതർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. സംഭവത്തെ അപലപിക്കുന്നതായും പൊതുസ്വത്ത് നശിപ്പിക്കുകയും കെട്ടിടം കേടുവരുത്തുകയും ചെയ്തവർക്കെതിരെ നിയമനടപടികൾക്കുള്ള നിർദേശം നൽകിയതായും അറിയിച്ചു. നമുക്കൊരുമിച്ച് കതാറയെ സംരക്ഷിക്കാം എന്ന സന്ദേശവുമായി വിവിധ ഭാഷകളിലും കതാറ ഇക്കാര്യം ട്വീറ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

