Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെട്ടിടങ്ങൾ വാടകക്കു​...

കെട്ടിടങ്ങൾ വാടകക്കു​ നൽകാം; നമ്മുടെ ലോകകപ്പിനായി

text_fields
bookmark_border
കെട്ടിടങ്ങൾ വാടകക്കു​ നൽകാം; നമ്മുടെ ലോകകപ്പിനായി
cancel

ദോഹ: 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പി​െൻറ വിവിധ ആവശ്യങ്ങൾക്ക്​ തങ്ങളുടെ കെട്ടിടങ്ങൾ വാടകക്ക്​​ കൊടുക്കാൻ തയാറുള്ള കെട്ടിടഉടമകൾക്ക്​ ഇപ്പോൾ രജിസ്​റ്റർ ചെയ്യാം. ലോകകപ്പിനുമുമ്പും ശേഷവുമുള്ള വിവിധ കാര്യങ്ങൾക്കും ലോകകപ്പിനുമായുള്ള സൗകര്യമൊരുക്കാനാണ്​ ഇത്തരം കെട്ടിടങ്ങൾ ഉപയോഗിക്കുക. സന്ദർശകർക്ക്​ താമസസൗകര്യമൊരുക്കുകയാണ്​ പ്രധാനലക്ഷ്യം. ലഭ്യമാകുന്ന ​െകട്ടിടങ്ങളു​െടയും റെസിഡൻഷ്യൽ അപ്പാർട്ട്​മെൻറുകളുടെയും ഗുണനിലവാരവും സൗകര്യവുമാണ്​ നിലവിൽ പ്രാദേശികസംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​​ ലെഗസി പരിശോധിക്കുന്നത്​.

ഇത്​ രണ്ടാം തവണയാണ്​ കമ്മിറ്റി സമാനനടപടികൾ തുടങ്ങുന്നത്​. നേരത്തേ ആദ്യഘട്ടത്തിൽ കെട്ടിടഉടമകളിൽനിന്ന്​ അപേക്ഷ ക്ഷണിച്ചിരുന്നു. രാജ്യത്തെ എല്ലാ കെട്ടിടങ്ങളും ലോകകപ്പിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ്​ സുപ്രീം കമ്മിറ്റി നടപടികൾ സ്വീകരിക്കുന്നത്​. തങ്ങളു​െട കെട്ടിടങ്ങൾ വിട്ടുനൽകാനുള്ള താൽപര്യം അറിയിക്കാനും അപേക്ഷിക്കാനുമായി ഒരുമാസമാണ്​ ഉടമക്ക്​​ അനുവദിച്ചിരിക്കുന്നത്​. 2022 നവംബർ 21ന്​ ദോഹ സമയം ഉച്ചക്ക്​ ഒന്നിന്​ അൽബെയ്​ത്​ സ്​റ്റേഡിയത്തിലാണ്​ ലോകകപ്പിന്​ വിസിലുയരുക. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് വൈകുന്നേരം ആറിന് ലുസൈൽ സ്​റ്റേഡിയത്തിലാണ്​ ഫൈനൽ പോരാട്ടം. ഗ്രൂപ്​ ഘട്ടത്തിൽ ദിവസം നാലു​ മത്സരങ്ങളാണുണ്ടാവുക.

വാടകകെട്ടിടങ്ങൾ: മാനദണ്ഡങ്ങൾ ഇവ

ഡിസംബർ ഏഴിനുള്ളിൽ താഴെയുള്ള നടപടികൾ പൂർത്തിയാക്കി അപേക്ഷിക്കണം. എല്ലാ വലുപ്പത്തിലുള്ള റെസിഡൻഷ്യൽ അപ്പാർട്ട്​മെൻറുകളും പരിഗണിക്കും.

എന്നാൽ, ഫുൾ ഫർണിഷ്​ഡ്​ ആയവ മാത്രമേ പരിഗണിക്കൂ. ഏതു​ ഭാഗത്തുള്ള കെട്ടിടങ്ങളും പരിഗണിക്കും. എന്നാൽ, പേൾ ഖത്തർ, ലുസൈൽ സിറ്റി എന്നിവിടങ്ങളിലുള്ളവക്കാണ്​ മുൻഗണന നൽകുക. ഉടമയുടെ കൈയിൽ ഇത്ര അപ്പാർട്ട്​മെൻറുകൾ​ വേണമെന്ന നിബന്ധനയില്ല. ഒന്നു​ മാത്രമുള്ളവർക്കും അപേക്ഷിക്കാനാകും. വാടക എത്രയാണ്​ ലഭിക്കുക എന്ന കാര്യം പിന്നീടാണ്​ തീ​രുമാനിക്കുക. ഒന്നുകിൽ ആറുമാസം അല്ലെങ്കിൽ 12 മാസം എന്നിങ്ങനെ രണ്ട്​ കാലയളവിലേക്കാണ്​ കെട്ടിടങ്ങൾ വാടകക്ക്​ വിട്ടുനൽകേണ്ടി വരുക.

ഒരുങ്ങുന്നത്​ വൻ താമസസൗകര്യങ്ങൾ

ലോകകപ്പ് കാണാനെത്തുന്ന ഫുട്ബാൾ ആരാധകർക്കായി കുറ്റമറ്റ താമസസൗകര്യം ഏർപ്പെടുത്തുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വൻഒരുക്കങ്ങളാണ്​ നടത്തുന്നത്​. ഭരണവികസന തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെൻറ് ഹൗസിങ്​ വകുപ്പുമായി ഈയടുത്ത്​ പൊതുധാരണപത്രം ഒപ്പുവെച്ചിരുന്നു. ധാരണപത്രം പ്രകാരമാണ്​ ഇരുകക്ഷികളും യോജിച്ചുള്ള സംയുക്ത ടീം രാജ്യത്തെ റിയൽ എസ്​റ്റേറ്റ് ഉടമകളിൽനിന്നും വാടക അപേക്ഷകൾ സ്വീകരിക്കുന്നത്​. ഇതിെൻറ ആദ്യഘട്ടത്തിൽ വിവിധ ടവറുകളിലും കെട്ടിടങ്ങളിലും റെസിഡൻഷ്യൽ കോംപ്ലക്സുകളിലുമായി പൂർണമായും ഫർണിഷ് ചെയ്ത 15,000 റൂമുകൾക്ക് സംയുക്ത സമിതി അംഗീകാരം നൽകിയിരുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെത്തുന്നവർക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റിയൽ എസ്​റ്റേറ്റ് ഉടമകളുമായി കരാർ ഒപ്പുവെക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇതിൽ ചാമ്പ്യൻഷിപ്​ കാലയളവ്, ചാമ്പ്യൻഷിപ്പിന​ു മുമ്പും ശേഷമുള്ള കാലയളവ് എന്നിവ ഉൾപ്പെടും. ഇതിനായി സ്വകാര്യ മേഖലയിലെ റിയൽ എസ്​റ്റേറ്റ് ഉടമകളുമായി ചേർന്ന് അധികൃതർ പ്രവർത്തിക്കുന്നുണ്ട്​. ഭരണകാര്യ തൊഴിൽ സാമൂഹിക കാര്യമന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ്​​ ലെഗസിയും മറ്റൊരു ധാരണപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്​. ലോകകപ്പി​െൻറ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നിക്ഷേപ നിര്‍വഹണത്തിന് സ്ഥലം ഉടമകള്‍ക്ക് അവസരമൊരുക്കി താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കാനാണിത്​.

ലോകകപ്പിന് പിന്തുണ നൽകുന്ന വിധത്തില്‍ സ്വകാര്യ മേഖലക്ക്​ സൗകര്യപ്പെടുത്തുകയെന്നതാണ് കരാറിലൂടെ ഉദ്ദേശിക്കുന്നത്​. മത്സരങ്ങള്‍ക്ക​ുശേഷവും രാജ്യത്തി​െൻറ സാമ്പത്തിക സുസ്ഥിരതക്ക്​ പിന്തുണ നൽകുന്ന വിധത്തിലാണ് നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നത്​. ലോകകപ്പിനെത്തുന്ന കളിയാരാധകര്‍ക്ക് മികച്ച താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം പുതിയ ഹോട്ടലുകള്‍ നിര്‍മിക്കാതെ താമസ കേന്ദ്രങ്ങള്‍ ലഭ്യമാകുമെന്നതാണ് കരാറിലൂടെ സാധ്യമാകുന്നത്​.

എല്ലാ ബജറ്റിലുമുള്ളവര്‍ക്ക് അനുയോജ്യമായ വിധത്തിലാണ് താമസസൗകര്യങ്ങള്‍ ലഭിക്കുക.കരാര്‍ പ്രകാരം ഉടമകള്‍ക്ക് തങ്ങളുടെ സ്ഥലം മന്ത്രാലയത്തിന് അഞ്ച​ു വര്‍ഷത്തേക്ക് വാടകക്ക്​ നൽകാനാവും. ധാരണപ്രകാരം അഞ്ചു വര്‍ഷത്തിന​ുശേഷം പുതുക്കാവുന്നതാണ്. താൽപര്യമുള്ളവര്‍ക്ക് https://www.qatar2022.qa/accommodation എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World CuprentBuilding
Next Story