ദോഹ: രാജ്യത്ത് 78 പഴയ കെട്ടിടങ്ങൾ പൊളിക്കാൻ അനുമതിയായി. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ബിൽഡിങ് ആൻഡ് ഡിമോളിഷൻ കമ്മിറ്റിയാണ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട 87 ഉത്തരവുകൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെയാണിത്. ഇതിൽ 78 അപേക്ഷകൾ കെട്ടിടങ്ങൾ പൊളിക്കാൻ ഉള്ളതും ഒമ്പതെണ്ണം കെട്ടിടങ്ങൾ നവീകരിക്കാനുമുള്ളതാണ്. ഒമ്പതെണ്ണം ഏപ്രിലിലും എെട്ടണ്ണം മേയിലും 15 എണ്ണം ജൂണിലും 16 എണ്ണം ജൂലൈയിലും 39 എണ്ണം ആഗസ്റ്റിലുമാണ് നൽകിയിരിക്കുന്നത്.
അഞ്ചുമാസത്തിനിടെ ഇത്തരം കാര്യങ്ങൾക്കായി 100 അനുബന്ധ അപേക്ഷകളാണ് കമ്മിറ്റിക്ക് വിവിധ മുനിസിപ്പാലിറ്റികളിൽനിന്ന് കിട്ടിയിരിക്കുന്നത്. 59 കെട്ടിടങ്ങൾ പൊളിക്കാനുള്ള അപേക്ഷയും 41 എണ്ണം അറ്റകുറ്റപ്പണിക്കുമായുള്ള അപേക്ഷകളാണ്. കമ്മിറ്റി രൂപവത്കരിച്ചതിന് ശേഷം ആദ്യമായി 706 അപേക്ഷകളാണ് കിട്ടിയത്. ഇവ കെട്ടിടങ്ങൾ പൊളിക്കുന്നതിനായുള്ളതാണ്. 143 എണ്ണം അറ്റകുറ്റപ്പണികൾക്കായുള്ളതും. ഇൗ വർഷം ആദ്യപാദത്തിൽ ഉംസലാൽ മുനിസിപ്പാലിറ്റി ക്ലീനിങ് വിഭാഗം ഇതുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകളും നടപടികളുമാണ് എടുത്തിരിക്കുന്നത്. 7019 അപേക്ഷകളാണ് ഇക്കാലയളവിൽ ഇൗ വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്. 646 അപേക്ഷകൾ അഴുക്കുചാലുകളിലെ മാൻഹോളുകൾ അടഞ്ഞത് ശരിയാക്കാനുള്ളതായിരുന്നു. 115 മാലിന്യപ്പെട്ടികൾ വിവിധ താമസസ്ഥലങ്ങളിലും വാണിജ്യസ് ഥലങ്ങളിലും കമ്മിറ്റി ഇക്കാലയളവിൽ സ്ഥാപിച്ചു. 257 ജീവികളുടെ ശരീരാവശിഷ്ടങ്ങളാണ് നീക്കിയത്. 26212 ലോഡ് അഴുക്കുചാൽ വെള്ളം ഒഴിവാക്കി.
പഴക്കം ചെന്ന കെട്ടിടങ്ങൾ നിരവധി
ദോഹ: ഖത്തറിൽ പഴക്കം ചെന്ന, അപകട ഭീഷണി ഉള്ള കെട്ടിടങ്ങൾ കൂടുതലുള്ളത് ദോഹയുടെ പഴയ ഭാഗങ്ങള്‍, ഓള്‍ഡ് അല്‍ഗാനിം, നജ്മ എന്നിവിടങ്ങളിൽ. ഇത്തരം കെട്ടിടങ്ങള്‍ ഒന്നുകിൽ പൊളിച്ചുനീക്കുകയോ അതല്ലെങ്കില്‍ നവീകരിച്ച് സംരക്ഷിക്കുകയോവേണമെന്ന ആവശ്യം ഉയരുന്നു. പഴക്കംചെന്ന വീടുകളടക്കമുള്ളവയാണിവ. സുരക്ഷാ ഭീഷണിയിലായ കെട്ടിടങ്ങള്‍ ആശങ്കയുളവാക്കുന്നുവെന്നും ഇക്കാര്യത്തിൽ പൗരന്മാര് ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രയാസം ഉണ്ടെന്നും മുമ്പ് പ്രാദേശിക അറബിപത്രം ‘അല്‍റായ്’ റിപ്പോർട്ട് ചെയ്തിരുന്നു. ‘ഗള്‍ഫ്ടൈംസ്’ പത്രവും ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയിരുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ മെയിൻറനന്‍സ് ആന്‍ഡ് ഡിമോളിഷന്‍ ഓഫ് ബില്‍ഡിങ് വകുപ്പിെൻറ തീ രുമാനപ്രകാരമാണ് രാജ്യത്ത് കെട്ടിടങ്ങള്‍ പൊളിക്കുകയും നവീകരിക്കുകയും ചെയ്യുന്നത്. രാജ്യത്തെ കെട്ടിടങ്ങള്‍ പരിശോധിക്കാനും ആവശ്യമനുസരിച്ച് അവ നവീകരിക്കാനോ നശിപ്പിക്കാനോ തീരുമാനമെടുക്കുന്നതിനായി 2006ലെ 88ാം നമ്പര്‍ മന്ത്രിസഭ തീരുമാനപ്രകാരമാണ് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചത്.
പൂര്‍ണമായും അല്ലെങ്കില്‍ ഭാഗികമായി കെട്ടിടം നശിപ്പിക്കണോ അല്ലെങ്കില്‍ നവീകരിക്കണോ എന്നെല്ലാം ഇൗ കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. 2006ലെ 29ാം നിയമപ്രകാരം മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഇതിന് അടിസ്ഥാനം. 2006 ജൂണ്‍ 19 മുതലാണ് കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയത്.ദോഹയുടെ പഴയഭാഗങ്ങള്, ഓള്‍ഡ് അല്‍ഗാനിം, ഉംഗുവൈലിന, നജ്മ എന്നിവിടങ്ങളിലുള്ള പല കെട്ടിടങ്ങളും തകര്‍ന്നേക്കാവുന്ന അവസ്ഥയിലുള്ളതാണ്. ഇവ വാസയോഗ്യമല്ല. താഴ്ന്ന വരുമാനമുള്ള പ്രവാസിതൊഴിലാളികള്‍ ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നുണ്ട്. നഗരത്തിെൻറ സൗന്ദര്യവും പ്രതാപവും നശിപ്പിക്കുന്നവയാണ് ഇത്തരം കെട്ടിടങ്ങൾ. ഉടമസ്ഥരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍, ഇവ പൊതുനന്മക്കായി രാജ്യത്തിന് സ്വന്തമാക്കാമെന്ന നിര്‍ദേശവും ഉയരുന്നുണ്ടെന്ന് അൽറായ് പത്രം പറയുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം കെട്ടിടങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രജനന കേന്ദ്രമായി ഉപയോഗിക്കപ്പെട്ടേക്കാം. വാസ്തുവിദ്യ സവിശേഷതകളുള്ള പഴയവീടുകള്‍ രാജ്യത്തിെൻറ പൈതൃകത്തിെൻറ പ്രധാന ഭാഗമായി സംരക്ഷിക്കണമെന്ന് നാടോടി പൈതൃകത്തിെൻറ ഗവേഷകനും ഇത്തരം കാര്യങ്ങൾ ശേഖരിക്കുന്നയാളുമായ ആതിഖ് മുഹമ്മദ് അല്‍സുലൈത്തി പറയുന്നു.