Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജനുവരിയിൽ ബിൽഡിങ്...

ജനുവരിയിൽ ബിൽഡിങ് പെർമിറ്റുകളിൽ 37 ശതമാനം വർധന

text_fields
bookmark_border
ജനുവരിയിൽ ബിൽഡിങ് പെർമിറ്റുകളിൽ 37 ശതമാനം   വർധന
cancel

ദോ​ഹ: ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ നി​ന്നു​മാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട ബി​ൽ​ഡി​ങ് പെ​ർ​മി​റ്റു​ക​ളി​ൽ 37 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​തോ​റി​റ്റി (പി.​എ​സ്.​എ) അ​റി​യി​ച്ചു. ജ​നു​വ​രി​യി​ൽ മു​ൻ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധ​ന അ​ൽ​ഖോ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് -132 ശ​ത​മാ​നം. തൊ​ട്ടു​പി​റ​കെ 72 ശ​ത​മാ​ന​വു​മാ​യി അ​ൽ ശീ​ഹാ​നി​യ മു​നി​സി​പ്പാ​ലി​റ്റി​യും 64 ശ​ത​മാ​ന​വു​മാ​യി അ​ൽ റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യു​മു​ണ്ട്. അ​ൽ ദ​ആ​യി​നി​ൽ 46 ശ​ത​മാ​നം, അ​ൽ ഷ​മാ​ൽ 42 ശ​ത​മാ​നം, വ​ക്റ 42 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ വ​ർ​ധ​ന.നി​ർ​മാ​ണ മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​നെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ. നി​ർ​മാ​ണ പെ​ർ​മി​റ്റു​ക​ളും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​ണ് ഇ​തി​ലു​ൾ​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ഏ​റ്റ​വും കൂ​ടു​ത​ൽ ബി​ൽ​ഡി​ങ് പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ച മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ അ​ൽ റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് മു​ന്നി​ലു​ള്ള​ത് -179. ആ​കെ പെ​ർ​മി​റ്റു​ക​ളു​ടെ 25 ശ​ത​മാ​നം. വ​ക്റ മു​നി​സി​പ്പാ​ലി​റ്റി 160 പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ച​പ്പോ​ൾ (22 ശ​ത​മാ​നം) ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി 141 പെ​ർ​മി​റ്റു​ക​ൾ (20 ശ​ത​മാ​നം) അ​നു​വ​ദി​ച്ചു. അ​ൽ ദ​ആ​യി​ൻ 111 പെ​ർ​മി​റ്റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്.ജ​നു​വ​രി​യി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പെ​ർ​മി​റ്റു​ക​ളും (275) പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണെ​ന്ന് പി.​എ​സ്.​എ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ളി​ലെ അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 423 പെ​ർ​മി​റ്റു​ക​ളും ഫെ​ൻ​സി​ങ് വി​ഭാ​ഗ​ത്തി​ൽ 23 പെ​ർ​മി​റ്റു​ക​ളും അ​നു​വ​ദി​ച്ച​താ​യും അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Building PermitsQatar
News Summary - Building Permits jump 37% in Qatar's municipalities last January
Next Story