Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ബഹുനില...

ഖത്തറിൽ ബഹുനില കെട്ടിടം തകർന്ന്​ ഒരു മരണം

text_fields
bookmark_border
building collapsed in Qatar
cancel

ദോഹ: ഖത്തറിൽ നാലു നില കെട്ടിടം തകർന്ന്​ ഒരാൾ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി. ബുധനാഴ്​ച രാവിലെ ദോഹ അൽ മൻസൂറയിലാണ്​ കെട്ടിടം തകർന്നുവീണത്​. അപകടത്തിൽ ഒരാൾ മരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്​ഥിരീകരിച്ചു. എന്നാൽ, ഇദ്ദേഹം ഏത്​ രാജ്യക്കാരനാണെന്ന്​ വെളിപ്പെടുത്തിയിട്ടില്ല. ഏഴുപേരെ രക്ഷാ പ്രവർത്തകർ പുറത്തെടുത്തു.

രാവിലെ 8.18ഓടെയാണ്​ നാലു നില കെട്ടിടം തകർന്നു വീണത്​. ഏതാനും ഭാഗങ്ങൾ സമീപത്തെ കെട്ടിടത്തിന്​ മുകളിലും പതിച്ച നിലയിലാണ്​. ഖത്തർ സിവിൽ ഡിഫൻസ്​, ആംബുലൻസ്​, പൊലീസ്​ ഉൾപ്പെടെയുള്ളവ അതിവേഗ രക്ഷാ പ്രവർത്തനത്തിലൂടെ ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുകയായിരുന്നു.

കൂടുതൽ പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയി​ട്ടില്ലെന്ന്​ ഉറപ്പിക്കുന്നതിനായി ശ്രമിക്കുകയാണെന്ന്​ ആഭ്യന്തര മ​ന്ത്രാലയം അറിയിച്ചു. അൽ മൻസൂറ ബി റിങ്ങ്​ റോഡിൽ ലുലു എക്​സ്​പ്രസിന്​ പിറകിലുള്ള ​ബഹുനില ​കെട്ടിടമാണ്​ തകർന്നത്​. പാകിസ്​താൻ, ഈജിപ്​ത്​, ഫിലിപ്പിനോ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building collapsedQatar
News Summary - building collapsed in Qatar
Next Story