ബജറ്റ് പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല -പ്രവാസി വെൽഫെയർ
text_fieldsദോഹ: സംസ്ഥാന ബജറ്റില്‍ ഇത്തവണയും പ്രവാസികളുടെ ആവശ്യങ്ങള്‍ വേണ്ട വിധം പരിഗണിക്കപ്പെട്ടില്ലെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രവാസികളുടെ മടങ്ങി വരവിനെ കുറിച്ച് ബജറ്റിൽ പരാമർശമുണ്ടെങ്കിലും മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പദ്ധതികൾ ഇല്ല. കൂടാതെ ഇതിനായി നീക്കി വെച്ചതാകട്ടെ നിലവിലെ നോർക്ക പദ്ധതിയിലൂടെയുള്ള നാമമാത്രമായ തുക മാത്രമാണ്. സാങ്കേതിക കാരണങ്ങളാൽ ക്ഷേമ പദ്ധതിയുടെ അടവ് പൂർത്തിയാക്കാൻ കഴിയാത്ത പ്രവാസികൾക്ക് അതിനുള്ള സംവിധാനത്തെ കുറിച്ച് ബജറ്റിൽ പരാമർശമില്ല. ക്ഷേമ പദ്ധതികള്‍ ആകര്ശകമാക്കാനുള്ള ഒരു പരാമര്‍ശവും ഇല്ലെന്നതും വർധനവോ മറ്റ് ആനുകൂല്യങ്ങളോ പ്രവാസികൾക്കായി പ്രഖ്യാപിച്ചിട്ടില്ലെന്നും അവഗണനയുടെ ആഴം കൂട്ടുന്നു. നിലവിൽ നടന്നുവരുന്ന പദ്ധതികൾക്ക് നാമമാത്രമായ തുക മാറ്റി വെക്കുകമാത്രമാണ് പുതിയ ബജറ്റ് ചെയ്തിട്ടുള്ളത്.
ഏതൊരു കേരളീയനെയും പോലെ പ്രവാസികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന വില വർധനവിനെ ചെറുക്കാനുള്ള നടപടിയും ബജറ്റിൽ ഇല്ല. സംസ്ഥാനം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് വരുമാന സ്രോതസ്സുകൾ കാണിക്കാതെയുള്ള പദ്ധതി പ്രഖ്യാപനങ്ങൾ മാത്രമുള്ള ബജറ്റിനെ സത്യസന്ധമായി കാണാൻ സാധിക്കില്ലെന്നും ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അനീസ് മാള, അഹമ്മദ് ഷാഫി, ലത കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

