Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബു സിദ്റ റൗണ്ട്...

ബു സിദ്റ റൗണ്ട് എബൗട്ട് ഇനി സിഗ്​നൽ നിയന്ത്രിത ഇൻറർസെക്​ഷൻ

text_fields
bookmark_border
ബു സിദ്റ റൗണ്ട് എബൗട്ട് ഇനി സിഗ്​നൽ നിയന്ത്രിത ഇൻറർസെക്​ഷൻ
cancel
camera_alt

സിഗ്​നൽ നിയന്ത്രിത ഇൻറർസെക്​ഷനായി നവീകരിച്ച ബു സിദ്റ റൗണ്ട് എബൗട്ട് 

ദോഹ: ബു സിദ്റ റൗണ്ട് എബൗട്ട് സിഗ്​നൽ നിയന്ത്രിത ഇൻറർസെക്​ഷനാക്കുന്നതുൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. േഗ്രറ്റർ ദോഹ ഫേസ്​ എട്ട് പദ്ധതിയുടെ ഭാഗമായാണ് മേഖലയിലെ റോഡ്, അടിസ്​ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ. ബു സിദ്റ ഇൻറർസെക്​ഷനിലെ 80 ശതമാനം നിർമാണപ്രവർത്തനവും പൂർത്തിയായിട്ടുണ്ട്. ഇതോടെ ഗതാഗതത്തിന്​ തുറന്നുകൊടുത്തു.

അൽ വഅബ് സ്​ട്രീറ്റ്, അൽ സിദൈറ സ്​ട്രീറ്റ്, റാസ്​ ലഫാൻ സ്​ട്രീറ്റ് എന്നീ സ്​ട്രീറ്റുകളെയാണ് പ്രധാനമായും ഇൻറർസെക്​ഷൻ ബന്ധിപ്പിക്കുന്നത്. അതോടൊപ്പം അൽ ഫുറൂസിയ സ്​ട്രീറ്റ്, അൽ സൈലിയ റോഡ് എന്നീ പ്രധാന നിരത്തുകളിലെ ഗതാഗതം സുഗമമാക്കുന്നതിലും പുതിയ ഇൻറർസെക്​ഷൻ മുഖ്യപങ്ക് വഹിക്കുമെന്ന് വെസ്​റ്റ് ഏരിയ സെക്​ഷൻ അശ്ഗാൽ റോഡ് പ്രോജക്ട് ഡിപ്പാർട്​മെൻറ് പ്രോജക്ട് എൻജിനീയർ റാഷിദ് അൽ മർരി പറഞ്ഞു.

മൈദർ സ്​പോർട്സ്​ ക്ലബ്, ബർവ അൽ സൈലിയ കോമ്പൗണ്ട്, ആസ്​പയർ കോംപ്ലക്സ്​, വില്ലേജിയോ മാൾ, അൽ ഹയാത് പ്ലാസ എന്നിവിടങ്ങളിലേക്കും സമീപ പ്രദേശങ്ങളിലെ വിദ്യാഭ്യാസ, ആരോഗ്യ സ്​ഥാപനങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിലും നിർണായക പങ്കുവഹിക്കും. ഫരീജ് അൽ മനാസീർ, ബു സിദ്റ, മൈദർ, ബഅയ, അൽ അസീസിയ എന്നിങ്ങനെ പരിസര പ്രദേശങ്ങൾക്കും പുതിയ ഇൻറർസെക്​ഷ​െൻറ പ്രയോജനം ലഭിക്കും.

അൽ സൈലിയ റോഡിലെ പാതകളുടെ എണ്ണം മൂന്നിൽനിന്ന്​ അഞ്ചാക്കി ഉയർത്തിയതും പദ്ധതിയിലുൾപ്പെടും. വിപുലീകരണപ്രവർത്തനം പൂർണമായും അവസാനിക്കുന്നതോടെ പാതകളുടെ എണ്ണം ഏഴാക്കി ഉയർത്താനാണ് അധികൃതരുടെ പദ്ധതി. അൽ സിദൈറ സ്​ട്രീറ്റിലും റാസ്​ ലഫാൻ സ്​ട്രീറ്റിലും ഇരുവശത്തേക്കും പാതകളുടെ എണ്ണം മൂന്നിൽനിന്ന്​ നാലാക്കി ഉയർത്തിയിട്ടുമുണ്ട്.

രണ്ടു​ കിലോമീറ്റർ നീളത്തിൽ റോഡ് വികസന പ്രവർത്തനങ്ങൾ, സർവിസ്​ റോഡുകളുടെ നിർമാണം, പുതിയ സ്​ട്രീറ്റ് ലൈറ്റ് സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bu Sidra Roundaboutsignal controlled intersection
Next Story