ഗ്രാസ് റൂട്ട് മികവിന് ഇന്ത്യക്ക് വെങ്കലം
text_fieldsഗ്രാസ് റൂട്ട് തലത്തിലെ ഫുട്ബാൾ വികസനത്തിനുള്ള വെങ്കല പുരസ്കാരം കല്യാൺചൗബേ ഏറ്റുവാങ്ങു
ദോഹ: എ.എഫ്.സി വാർഷിക പുരസ്കാര ചടങ്ങിൽ തിളങ്ങി ഇന്ത്യയും. 17ഓളം അവാർഡുകളിൽ ഒരിനത്തിൽ മാത്രം നാമനിർദേശം ലഭിച്ച ഇന്ത്യ ഗ്രാസ് റൂട്ട് തലത്തിലെ ഫുട്ബാൾ വികസനത്തിനുള്ള എ.എഫ്.സി പ്രസിഡൻറ് പുരസ്കാരത്തിൽ വെങ്കലമാണ് സ്വന്തമാക്കിയത്.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് കല്യാൺചൗബേ പുരസ്കാരം ഏറ്റുവാങ്ങി. സിൽവർ മെഡൽ ഗുവാമും സ്വർണ മെഡൽ ആസ്ട്രേലിയയും നേടി. വെങ്കല വിഭാഗത്തിൽ ബ്രൂണെ, ഇറാൻ, സിറിയ അസോസിയേഷനുകളാണ് ഇന്ത്യയുമായി മത്സരിച്ചത്. താഴേത്തട്ടിലെ ഫുട്ബാൾ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പ്രസിഡൻറിന്റെ പുരസ്കാരം.

