Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ്രൊ​ക്കോ​ളി...

ബ്രൊ​ക്കോ​ളി റ​സ്റ്റാ​റ​ന്‍റ് പ്ര​വ​ര്‍ത്ത​നം തു​ട‌​ങ്ങി

text_fields
bookmark_border
ബ്രൊ​ക്കോ​ളി റ​സ്റ്റാ​റ​ന്‍റ്
cancel
camera_alt

ബ്രൊ​ക്കോ​ളി റ​സ്റ്റാ​റ​ന്‍റ് ബി​ന്‍ ഉം​റാ​നി​ല്‍ അ​ലി മു​ഹ​മ്മ​ദ് അ​ല്‍സാ​ദ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി ബ്രൊ​ക്കോ​ളി റ​സ്റ്റാ​റ​ന്‍റ് ഖ​ത്ത​റി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട‌​ങ്ങി. ബി​ന്‍ ഉം​റാ​നി​ല്‍ വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് റ​സ്റ്റാ​റ​ന്‍റ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ചെ​യ​ര്‍മാ​ന്‍ അ​ലി മു​ഹ​മ്മ​ദ് അ​ല്‍സാ​ദ റ​സ്റ്റാ​റ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍, അ​റേ​ബ്യ​ന്‍, ചൈ​നീ​സ് വൈ​വി​ധ്യ​ങ്ങ​ളു​മാ​യാ​ണ് ബ്രൊ​ക്കോ​ളി ഭ​ക്ഷ​ണ​പ്രേ​മി​ക​ളെ സ​ല്‍ക്ക​രി​ക്കു​ന്ന​ത്.

ബാ​ര്‍ബി​ക്യു, ഷ​വ​ര്‍മ, ക​ബാ​ബ് തു​ട​ങ്ങി​യ അ​റേ​ബ്യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ക്കൊ​പ്പം ത​ല​ശ്ശേ​രി ദം ​ബി​രി​യാ​ണി​യും രു​ചി​ക്കാം. ബ്രൊ​ക്കോ​ളി സ്പെ​ഷ​ല്‍ ദോ​ശ​യും നാ​ട​ന്‍ സ്നാ​ക്സു​മാ​ണ് ഇ​വി​ട​ത്തെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ആ​സ്വ​ദി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ വി​ശാ​ല​മാ​യ ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ്രൊ​ക്കോ​ളി​യു​ടെ കൂ​ടു​ത​ല്‍ ശാ​ഖ​ക​ള്‍ ഖ​ത്ത​റി​ല്‍ ഉ​ട​ന്‍ തു​റ​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​സ്ഹ​ര്‍ അ​ലി, മാ​നേ​ജി​ങ് പാ​ര്‍ട്ണ​ര്‍മാ​രാ​യ വി.​കെ.​എം. സ​ലിം, എം.​എം.​കെ. മു​ഹ​മ്മ​ദ്, സി.​ഐ.​സി സെ​ക്ര​ട്ട​റി നൗ​​ഫ​ല്‍, അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - broccoli restaurant inauguration
Next Story