നാല് അശ്ഗാൽ പദ്ധതികള്‍ക്ക് ബ്രിട്ടീഷ് സുരക്ഷ കൗണ്‍സില്‍ പുരസ്കാരം
text_fieldsഅശ്ഗാലിെൻറ അടിസ്ഥാന സൗകര്യവികസന പദ്ധതികളിലൊന്ന്
ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിെൻറ നാല് അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്ക് ബ്രിട്ടീഷ് സുരക്ഷ കൗണ്‍സിലിെൻറ പുരസ്കാരം.രാജ്യാന്തര സുരക്ഷ പുരസ്കാരങ്ങളാണ് നേടിയത്. അല്കർതിയാത്ത് ഇസ്ഗവ (പാക്കേജ് 3), അല്‍വജ്ബ ഈസ്റ്റ് (പാക്കേജ് 1), ദുഹൈല്‍ സൗത്ത് ഉംലഖ്ബ (പാക്കേജ് 1) എന്നീ പദ്ധതികള്‍ക്ക് ഡിസ്റ്റിങ്ഷനോടെയും അല്മെഷഫ് സൗത്ത് പദ്ധതി (പാക്കേജ് 1)ക്ക് മെറിറ്റോടെയും രാജ്യാന്തര സുരക്ഷ പുരസ്കാരങ്ങള്‍ ലഭിച്ചു.
പൗരന്മാര്ക്കുള്ള സബ്ഡിവിഷന് അടിസ്ഥാനസൗകര്യ വികസനപദ്ധതികളാണ് ഇവ. 2020 കലണ്ടര്‍ വര്‍ഷത്തില്‍ തൊഴിലാളികളെയും ജോലിസ്ഥലങ്ങളെയും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിര്‍ത്തിയതില്‍ അശ്ഗാലിെൻറ പ്രതിബദ്ധതക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരങ്ങളെന്ന് റോഡ് പ്രോജക്ട്സ് വകുപ്പ് (ആർ.പി.ഡി) മാനേജര്‍ എന്‍ജിനീയര്‍ സൗദ് അല്‍തമീമി പറഞ്ഞു. അശ്ഗാല്‍ പദ്ധതികളിലെ ഉയര്‍ന്ന സുരക്ഷയുടെ അംഗീകാരമാണിത്. തൊഴിലാളികളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതില്‍ അശ്ഗാലിെൻറ താല്‍പര്യത്തിെൻറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.