ദോഹ: ബ്രിട്ടീഷ് കൗണ്‍സിലിെൻറ വാര്‍ഷിക ‘സ്റ്റഡി യു കെ ഫെയര്‍’ സംഘടിപ്പിച്ചു. ബ്രിട്ടനിലെ വ ിവിധ കോഴ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവസരങ്ങളും പരിചയപ്പെടുത്താനാണ് മേള നടത്തിയത്. യു കെയിലെ 18 സ്ഥാപനങ്ങളാണ് ഫെയറില്‍ പങ്കെടുത്തത്. ജീവിതം മാറുന്ന പഠനത്തിെൻറ അനുഭവം എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം വിദ്യാഭ്യാസ ഫെയര്‍ സംഘടിപ്പിച്ചത്. ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ബ്രിട്ടീഷ് കൗണ്‍സില്‍ പ്രസിഡൻറ് സാം അയ്തന്‍, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.