Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുട്ടികൾക്കായി തകർപ്പൻ...

കുട്ടികൾക്കായി തകർപ്പൻ ഓൺലൈൻ തത്സമയ ചിത്രരചന മത്സരം

text_fields
bookmark_border
കുട്ടികൾക്കായി തകർപ്പൻ ഓൺലൈൻ തത്സമയ ചിത്രരചന മത്സരം
cancel

ദോഹ: കുട്ടികൾക്കായി 'ഗൾഫ്​ മാധ്യമം' ഓൺലൈൻ തത്സമയ ചിത്രരചന മത്സരം നടത്തുന്നു. ഒക്​ടോബർ ഒമ്പതിന്​ സൂം പ്ലാറ്റ്​ഫോമിലൂടെയാണ്​ മത്സരം. ക്രയോൺസ്​ വിഭാഗത്തിൽ മൂന്ന്​ മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്കായി രാവിലെ ഒമ്പതുമുതൽ പത്തുവരെയാണ്​ മത്സരം. ആറുമുതൽ പത്ത്​ വയസ്സുവരെയുള്ള കുട്ടികൾക്കായി രാവിലെ 10.15 മുതൽ 11.15 വരെ സ്​കെച്ച്​ പെൻ വിഭാഗത്തിലാണ്​ മത്സരം. വാട്ടർ കളർ വിഭാഗത്തിൽ 11 മുതൽ 15 വയസ്സുവരെയുള്ളവർക്കായി ഉച്ചക്ക്​ 12 മുതൽ 1.30 വരെയാണ്​ മത്സരം.

www.madhyamam.com എന്ന വെബ്​സൈറ്റിലെ drawingcompetitionqatar എന്ന ലിങ്ക്​ വഴിയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. ദോഹ ഗൾഫ് ​സിനിമ സിഗ്​നലിലുള്ള 'ഗൾഫ് ​മാധ്യമം' ഓഫിസിൽ നേരി​ട്ടെത്തി സ്​റ്റാമ്പ്​ ചെയ്​ത ഡ്രോയിങ്​ പേപ്പറുകളും ചെസ്​റ്റ്​ നമ്പറും ​ൈകപ്പറ്റണം. ഈ പേപ്പറിലാണ്​ ചിത്രങ്ങൾ വരക്കേണ്ടത്​. നിശ്ചിത സമയം സൂം പ്ലാറ്റ്​ ഫോമിലൂടെയായിരിക്കും കുട്ടികൾ തത്സമയം പ​ങ്കെടുക്കുക. രജിസ്​റ്റർ ചെയ്യുന്നവർക്ക്​ വാട്​സ്​ ആപ്​ വഴി നിബന്ധനകളും വിശദവിവരങ്ങളും അയച്ചുകൊടുക്കും. ഒക്​ടോബർ ഏഴുവരെ രജിസ്​ട്രേഷൻ സ്വീകരിക്കും. വിവരങ്ങൾക്ക്​ 55373946, 55091170 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിജയികളെയും തിരഞ്ഞെടുക്കപ്പെടുന്നവരെയും ഗംഭീരസമ്മാനങ്ങളാണ്​ കാത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidsonline drawing competition
Next Story