ഖത്തർ അമീറിന് ബ്രസീലിെൻറ പരമോന്നത പുരസ്കാരം സമ്മാനിച്ചു
text_fieldsബ്രസീലിെൻറ പരമോന്നത പുരസ്കാരം പ്രസിഡൻറ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക്
സമ്മാനിക്കുന്നു
ദോഹ: ഖത്തർ സന്ദർശിക്കുന്ന ബ്രസീൽ പ്രസിഡൻറ് ജയ്ർ ബോൽസോനാരോക്ക് ഹൃദ്യമായ വരവേൽപ്. ഔദ്യോഗിക സന്ദർശനാർഥം ബുധനാഴ്ച രാവിലെ ദോഹയിലെത്തിയ ബ്രസീൽ പ്രസിഡൻറിെൻറയും പത്നിയെയും രാജ്യാന്തര വിമാനത്താവളത്തിൽ കായിക-യുവജന കാര്യ മന്ത്രി സലാഹ് ബിൻ ഗനിം അൽ അലി, ബ്രസീലിലെ ഖത്തർ അംബാസഡർ അഹമ്മദ് ബിൻ ഇബ്രാഹിം അൽ അബ്ദുല്ല, ഖത്തറിലെ ബ്രസീൽ അംബാസഡർ ലൂയിസ് ആൽബർടോ ഫിഗ്വേരിഡോ മചാഡോ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് അമീരി ദീവാനിലെത്തിയ ബ്രസീൽ പ്രസിഡൻറിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔപചാരികമായി വരവേറ്റു. അമിരി ദിവാൻ ഗാർഡിെൻറ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് രാഷ്ട്രപ്രതിനിധിയെ സ്വീകരിച്ചത്.തുടർന്ന്, വിദേശ രാഷ്ട്രത്തലവന്മാർക്കുള്ള ബ്രസീലിെൻറ ഏറ്റവും പരമോന്നത ബഹുമതിയായ 'ബ്രസീലിയൻ നാഷനൽ മെഡൽ' ഖത്തർ അമീറിന് സമ്മാനിച്ചു. തുടർന്നു നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര, സാമ്പത്തിക, പ്രതിരോധ, ഉഭയകക്ഷി സംബന്ധമായ വിഷയങ്ങളിൽ ചർച്ച നടന്നു. കായികം, ഊർജം തുടങ്ങിയ മേഖലകളും ചർച്ചയായതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഉന്നതതല സംഘത്തിനൊപ്പമാണ് ബ്രസീൽ പ്രസിഡൻറിെൻറ സന്ദർശനം.ഖത്തറിനു പുറമെ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ കൂടി ജയ്ർ ബോൽസോനാരോ സന്ദർശിക്കുന്നുണ്ട്. ഗൾഫ് രാഷ്ട്രങ്ങളുമായുള്ള വിവിധ മേഖലകളിലെ സഹകരണവും നയതന്ത്ര ബന്ധവും മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ലാറ്റിനമേരിക്കൻ രാഷ്ട്രത്തലവെൻറ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

