ഖത്തറിന്റെ ഇടപെടലുകളെ പ്രശംസിച്ച് ബ്രസീൽ
text_fieldsഖത്തർ സന്ദർശനത്തിനെത്തിയ ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവയെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കുന്നു
ദോഹ: അന്താരാഷ്ട്ര തലത്തിലും മേഖലയിലും ഖത്തറിന്റെ നയതന്ത്ര ഇടപെടലുകളെ പ്രശംസിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ. ഔദ്യോഗിക സന്ദർശനത്തിന് ഖത്തറിലെത്തിയതായിരുന്നു ബ്രസീൽ പ്രസിഡന്റ്. മധ്യസ്ഥ ദൗത്യങ്ങളിലെയും സമാധാന ശ്രമങ്ങളിലെയും ഖത്തറിന്റെ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. ബ്രസീലിലെ വിവിധ മേഖലകളിലെ നിക്ഷേപത്തിന് അദ്ദേഹം ഖത്തറിലെ നിക്ഷേപകരെ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളിലെയും വ്യാപാര പ്രമുഖർ പങ്കെടുത്ത ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ലുല ഡിസിൽവ.
വ്യാഴാഴ്ച അമിരി ദിവാനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ബ്രസീൽ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ഊർജ, നിക്ഷേപ, സാമ്പത്തിക മേഖലകളിലെ സഹകരണം സംബന്ധിച്ച് ചർച്ച ചെയ്തു. ഗസ്സയിലെ സ്ഥിതിഗതികൾ വിശകലനം ചെയ്ത അമീറും ബ്രസീൽ പ്രസിഡന്റും സമ്പൂർണ വെടിനിർത്തലിന് ആവശ്യമുന്നയിച്ചു. സാധാരണക്കാരുടെ സംരക്ഷണവും മാനുഷിക സഹായവും ഉറപ്പാക്കണമെന്നും ദ്വിരാഷ്ട്ര രൂപീകരണത്തിലൂടെ സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമാക്കി അറബ് മേഖലയിൽ സമാധാനം ഉറപ്പക്കണമെന്നും ആവശ്യപ്പെട്ടു. വിവിധ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

