ബ്രെയിൻ ജിം വേനൽകാല ക്യാമ്പ്
text_fieldsദോഹ: കുട്ടികളുടെ മാനസികവും ശാരീരികവും സർഗാത്മകവുമായ കഴിവുകൾ വളർത്തുന്നതിനായി ഐ.സി.എഫ് ഖത്തർ സംഘടിപ്പിച്ച 'ബ്രെയിൻ ജിം' വേനൽകാല ക്യാമ്പ് സമാപിച്ചു. റയ്യാനിലെ ഷർബോൺ ഇന്റർനാഷണൽ സ്കൂളിൽ നടന്ന ക്യാമ്പിൽ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ മൂല്യവും ഭാവി സ്വപ്നങ്ങളെ ആത്മവിശ്വാസത്തോടെ പിന്തുടരേണ്ട രീതികളും വിശദീകരിച്ച് ഐ.സി.എഫ് പ്രസിഡന്റ് അഹ്മദ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു.ഭക്ഷണത്തോടുള്ള ശരിയായ സമീപനം, കുട്ടികളുടെ ശ്രദ്ധയും ചിന്താശേഷിയും അളക്കുന്ന സ്കിൽ ഡെവലപ്‌മെന്റ് ടെസ്റ്റ്, വ്യക്തിഗത സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ ക്യാമ്പിന്റെ ആകർഷണങ്ങളായിരുന്നു. സമാപന സംഗമത്തിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ അനുമോദിച്ചു. വിവിധ സെഷനുകൾക്ക് ഡോ. ഹമീദ്, മൻസൂർ നാക്കോല, സുബൈർ നിസാമി, നിസാർ സഖാഫി, സുഹൈൽ കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

