ഭക്ഷ്യശേഖരവുമായി തിളങ്ങി 'ബ്രാഡ്മ'
text_fieldsഹോസ്പിറ്റാലിറ്റി ഖത്തർ പ്രദർശനവേദിയിലെ ബ്രാഡ്മ പവിലിയൻ
ദോഹ: മൂന്നുദിവസമായി ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രോജക്ട് ഖത്തർ, ഹോസ്പിറ്റാലിറ്റി ഖത്തർ പ്രദർശനത്തിൽ ശ്രദ്ധേയ സാന്നിധ്യമായി ബ്രാഡ്മ ഗ്രൂപ്. ഹോസ്പിറ്റാലിറ്റി വിഭാഗത്തിലായിരുന്നു ഖത്തറിലെ ഭക്ഷ്യമേഖലയിലെ പ്രമുഖരായ ബ്രാഡ്മയുടെ സാന്നിധ്യം. വിവിധതരം അരികളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിപുല ശ്രേണിയാണ് പ്രദര്‍ശിപ്പിച്ചത്. ഹോസ്പിറ്റാലിറ്റി ഖത്തറിന്റെ സില്‍വര്‍ സ്പോണ്സര് കൂടിയായിരുന്നു ബ്രാഡ്മ.
50 വര്‍ഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയുമായാണ് ബ്രാഡ്മ ഹോസ്പിറ്റാലിറ്റി ഖത്തര്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞുനില്ക്കുന്നത്. വിവിധതരം അരികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, നട്സ്, ഡ്രൈ ഫ്രൂട്ട്സ്, ചോക്ലേറ്റുകള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഇന്ത്യയിൽനിന്നും മറ്റു വിദേശ രാജ്യങ്ങളിൽനിന്നുമെല്ലാമുള്ള ഉൽപന്നങ്ങളുമായി ഖത്തറിന്റെ ഭക്ഷ്യ വിപണിയിൽ ശ്രദ്ധേയ സാന്നിധ്യം കൂടിയാണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിലും പ്രധാന സാന്നിധ്യമാണിവർ. ഭക്ഷ്യമേഖലയിലെ അഞ്ഞൂറിലേറെ ഉല്പന്നങ്ങളാണ് ബ്രാഡ്മ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
അറബികളും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുമായി ഖത്തറിലെ എല്ലാ വിഭാഗം ജനങ്ങൾക്കുമാവശ്യമായ വൈവിധ്യമാർന്ന ഭക്ഷ്യശേഖരം ബ്രാഡ്മ വിൽപനക്ക് എത്തിക്കുന്നതായി സി.ഇ.ഒ മുഹമ്മദ് ഹാഫിസ് പറഞ്ഞു. അരി ഉൽപന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, ഉണങ്ങിയ പഴവർഗങ്ങൾ, നട്സ്, ചോക്ലേറ്റ്, ബേക്കറി ഉൽപന്നങ്ങൾ എന്നിവയുടെ വിതരണത്തിൽ വിപുല നെറ്റ്വർക്കോടെ പ്രവർത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടിലേറെയായി ഖത്തറിൽ സാന്നിധ്യമായി മാറിയ ബ്രാഡ്മ രാജ്യത്തെ ഉപഭോക്താക്കളുടെ വിശ്വാസ്യതയും നേടിയതായി അദ്ദേഹം വിശദീകരിച്ചു. ഹോസ്പിറ്റാലിറ്റി ഖത്തറിലെ ലൈവ് കുക്കിങ്ങിന് ഉപയോഗിക്കുന്നതും ബ്രാഡ്മയുടെ അരികളാണ്. ഖത്തറിലെ മിക്ക സ്റ്റാര്‍ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ബ്രാഡ്മയുടെ ഉല്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബ്രാഡ്മ ബ്രാന്‍ഡ് ലഭ്യമാണ്. ഇതോടൊപ്പം ബ്രാഡ്മയുടെതന്നെ ഹോള്‍സെയില്‍, റീട്ടെയില്‍ കേന്ദ്രങ്ങളില്‍നിന്ന് ഉല്പന്നങ്ങള് വാങ്ങാം.
ഖത്തറിന്റേതും വിദേശരാജ്യങ്ങളിൽനിന്നുമായി മുന്നൂറോളം സ്ഥാപനങ്ങളുടെ പങ്കാളിത്തമുള്ള ഹോസ്പിറ്റാലിറ്റി ഖത്തറിൽ ശ്രദ്ധേയമായ പവിലിയൻ കൂടിയായിരുന്നു ബ്രാഡ്മയുടേത്. വിദേശികളും സ്വദേശികളും ഉൾപ്പെടെ സന്ദർശകരും ഭക്ഷ്യവൈവിധ്യവും ഗുണമേന്മയും അറിയാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

