അതിർത്തി, സുരക്ഷ സഹകരണം; ഖത്തറും സൗദി അറേബ്യയും കോഓഡിനേഷൻ യോഗം ചേർന്നു
text_fieldsഖത്തർ -സൗദി അറേബ്യ പ്രതിനിധികളുടെ നേതൃത്വത്തിൽ ദോഹയിൽ ചേർന്ന
കോഓഡിനേഷൻ യോഗം
ദോഹ: സുരക്ഷ സഹകരണം അടക്കം വിവിധ കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള മൂന്നാമത് കോഓഡിനേഷൻ യോഗം ദോഹയിൽ നടന്നു. ഇരുരാജ്യങ്ങളുടെയും അതിർത്തിയായ അബൂസംറ ക്രോസിങ്, സൽവ ക്രോസിങ് എന്നിവിടങ്ങളിലൂടെയുള്ള യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനുമുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു.
കോഓഡിനേഷനിലെ ഖത്തർ സംഘത്തെ അബൂസംറ ക്രോസിങ് മാനേജ്മെന്റ് കമ്മിറ്റിയുടെ സ്ഥിരംസമിതി ചെയർമാൻ ഖാലിദ് അലി അൽ മിഷാൽ അൽ ബുഐനൈൻ നയിച്ചു.
സൽവ ക്രോസിങ്ങിലെ ബോർഡർ ഗാർഡ് കമാൻഡർ ബ്രിഗേഡിയർ ജനറൽ (നാവികസേന) മുഹമ്മദ് ബിൻ സുലൈമാൻ അൽ ബലവി സൗദി സംഘത്തിന് നേതൃത്വം നൽകി.
ഇരു അതിർത്തികളിലും സഹകരണം മെച്ചപ്പെടുത്തുന്നതിനും പരസ്പര ഏകോപനം വികസിപ്പിക്കുന്നതും സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

