ബൂസ്റ്റർ ഡോസ് അപ്പോയിൻമെൻറ് അനുസരിച്ചുമാത്രം
text_fieldsഡോ. സുഹ അൽ ബയാത്
ദോഹ: കോവിഡ് വാക്സിെൻറ ബൂസ്റ്റർ ഡോസ് മുൻകൂർ അപ്പോയിൻമെൻറ് ഉള്ളവർക്കു മാത്രമേ ലഭിക്കൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി ഡോ. സുഹ അൽ ബയാത്. നേരേത്ത തീരുമാനിക്കപ്പെട്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ വാക്സിനേഷന് അർഹരായവരെ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് നേരിട്ട് ബന്ധപ്പെടും. അതിെൻറ അടിസ്ഥാനത്തിൽ നിശ്ചയിച്ച സമയത്തു മാത്രം എത്തിയാൽ മതിയെന്ന് അവർ അറിയിച്ചു. നേരേത്ത ലിസ്റ്റ് ചെയ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ മാത്രമാണ് അതത് കേന്ദ്രങ്ങളിൽ വാക്സിൻ എത്തിക്കുന്നത്.
ബുക്കിങ് ഇല്ലാതെ നേരിട്ട് വരുന്നവർക്ക് വാക്സിൽ ലഭിക്കില്ലെന്നും അവർ വ്യക്തമാക്കി. ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ബൂസ്റ്റര്‍ ഡോസിെൻറ പാര്‍ശ്വഫലങ്ങള്‍ കോവിഡ് വാക്സിെൻറ ആദ്യ രണ്ട് ഡോസുകളുടേതിന് സമാനം തന്നെയാണ്. ഗുരുതരമായ പ്രത്യേക പാര്ശ്വഫലങ്ങളൊന്നുമില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങൾ അർഹമായ സമയത്തുതന്നെ വാക്സിൻ സ്വീകരിക്കണം -അവർ പറഞ്ഞു. 'രണ്ട് ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവരുടെ പ്രതിരോധശേഷി കുറഞ്ഞാല്‍ വീണ്ടും രോഗം വരാനും അത് മറ്റുള്ളവരെ ബാധിക്കാനും സാധ്യതയുണ്ട്.
അതുകൊണ്ട് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ കുത്തിവെപ്പ് എടുക്കണം. രാജ്യത്ത് രണ്ടു ഡോസ് വാക്സിനെടുത്ത് എട്ടു മാസം പിന്നിട്ട 50 കഴിഞ്ഞവര്‍ക്കും വിവിധ രോഗങ്ങളാല്‍ പ്രതിരോധശേഷി കുറഞ്ഞവര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ എന്നിവര്‍ക്കുമാണ് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കുന്നത്'-ഡോ. സുഹ അൽ ബയാത് പറഞ്ഞു. കോവിഡ് വാക്സിനൊപ്പം പകർച്ചപ്പനിക്കുള്ള വാക്സിൻ സ്വീകരിക്കുന്നതിൽ പ്രയാസമില്ലെന്നും കാലാവസ്ഥ മാറ്റത്തിനൊപ്പമുള്ള പനി തടയാൻ 'ഫ്ലു വാക്സിൻ' നല്ലതാണെന്നും അവർ പറഞ്ഞു. സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കിത്തുടങ്ങിയത്. 65 കഴിഞ്ഞവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കിയത്. തുടർന്ന് 50നുമുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകാൻ തീരുമാനിക്കുകയായിരുന്നു.