Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബൂസ്​റ്റർ ഡോസ്​:...

ബൂസ്​റ്റർ ഡോസ്​: കാലതാമസം പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
ബൂസ്​റ്റർ ഡോസ്​: കാലതാമസം പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം
cancel

ദോഹ: കോവിഡ് വാക്സിൻ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കുന്നതിന് യോഗ്യരായ മുഴുവൻ പേരും കൃത്യസമയത്ത് വാക്സിൻ സ്വീകരിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം. കാലതാമസം വരുത്താതെ ബൂസ്​റ്റർ ഡോസ്​ സ്വീകരിച്ച്​ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന്​ മന്ത്രാലയം വ്യക്​തമാക്കി. സെപ്​റ്റംബർ 15 മുതൽ ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിൽ രണ്ട് ഡോസ്​ സ്വീകരിച്ച് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്​റ്റർ ഡോസ്​ നൽകുന്ന നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. 50 വയസ്സിന് മുകളിലുള്ളവർ, മാറാരോഗങ്ങളുള്ളവർ എന്നിവർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കുന്നതിൽ മുൻഗണന. യോഗ്യരായവർ നിർബന്ധമായും ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കണമെന്നും രണ്ട് ഡോസ്​ വാക്സിൻ സ്വീകരിച്ച് എട്ടുമാസം കഴിഞ്ഞവരിൽ വാക്സിൻ നൽകിയ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി ക്ലിനിക്കൽ പരിശോധനകളിൽ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് വ്യക്തമാക്കി.ബൂസ്​റ്റർ ഡോസിന് യോഗ്യരായവരെ രോഗം വരാൻ സാധ്യതയുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്​. ആരോഗ്യ വകുപ്പിൽനിന്ന്​ അറിയിപ്പ് ലഭിച്ചാലുടൻ അവർ തങ്ങളുടെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കണമെന്ന്​ ഡോ. അൽ ബയാത് നിർദേശിച്ചു.

ഖത്തറിൽ നിലവിലെ സാഹചര്യങ്ങൾ ഏറെ ആശാവഹമാണ്​. ഉയർന്ന വാക്സിനേഷൻ നിരക്കും നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ കണിശതയും രാജ്യത്ത് കോവിഡ് കേസുകൾ കുറക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായും പ്രതിദിന കേസുകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നതെന്നും അവർ വിശദീകരിച്ചു. കോവിഡ് വാക്സിൻ ബൂസ്​റ്റർ ഡോസ്​ സുരക്ഷിതമാണെന്നും ബൂസ്​റ്റർ ഡോസ്​ സ്വീകരിച്ചവരിൽ ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പി.എച്ച്.സി.സി ഓപറേഷൻസ്​ എക്സിക്യൂട്ടിവ് ഡയറക്ടറും ഫാമിലി മെഡിസിൻ സീനിയർ കൺസൾട്ടൻറുമായ ഡോ. സംയ അൽ അബ്​ദുല്ല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarMinistray of Health
News Summary - Booster dose: Ministry of Health says there should be no delay
Next Story