Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറിയൽ എസ്​റ്റേറ്റ്...

റിയൽ എസ്​റ്റേറ്റ് മേഖലയിൽ കുതിപ്പ്; ആവശ്യക്കാർ ഏറെ

text_fields
bookmark_border
റിയൽ എസ്​റ്റേറ്റ് മേഖലയിൽ കുതിപ്പ്; ആവശ്യക്കാർ ഏറെ
cancel
Listen to this Article

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ഖ​ത്ത​റി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല വ​ള​രു​ന്ന​തോ​ടൊ​പ്പം ആ​വ​ശ്യ​വു​മേ​റു​ന്നു.

റി​യ​ൽ എ​സ്​​റ്റേ​റ്റ് വി​പ​ണി ശ​ക്​​ത​മാ​കു​ന്ന​തോ​ടൊ​പ്പം ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​ടെ വാ​ട​ക​നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​താ​യി എം.​ഡി പ്രോ​പ്പ​ർ​ട്ടീ​സ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ് സ​ർ​വി​സ്​ വി​ഭാ​ഗം ത​ല​വ​ൻ ഇ​യോ​ൻ ഡി​നു​വി​നെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്തു.

രാ​ജ്യ​ത്തെ റി​യ​ൽ എ​സ്​​റ്റേ​റ്റ് വി​പ​ണി​യു​ടെ വ​ള​ർ​ച്ച നേ​ര​േ​ത്ത​ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​വ​സ്​​ഥ​യാ​യി​രി​ക്കു​മെ​ന്നും ലോ​ക​ക​പ്പി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ മൂ​ന്നു ദി​വ​സം മു​ത​ൽ മൂ​ന്നു മാ​സ​ക്കാ​ല​യ​ള​വി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ് വി​പ​ണി​യി​ൽ ഇ​ടി​വ് സം​ഭ​വി​ക്കാ​മെ​ന്നും ഡി​നു വ്യ​ക്ത​മാ​ക്കി. 2023 ആ​ദ്യ​പാ​ദ​ത്തോ​ടെ നി​ര​ക്ക് വ​ർ​ധ​ന​യും കു​റ​ഞ്ഞു​തു​ട​ങ്ങു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2015നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് റി​യ​ൽ എ​സ്​​റ്റേ​റ്റ് വി​പ​ണി ക​രു​ത്താ​ർ​ജി​ക്കു​ന്ന​തും നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തു​മെ​ന്ന് സെ​വ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഇ​ൽ​യാ​സ്​ സ​ൽ​മീ​ൻ പ​റ​ഞ്ഞു. ലോ​ക​ക​പ്പ് പോ​ലെ​യു​ള്ള വ​ലി​യ കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​കു​തി​പ്പെ​ന്നും സ​ൽ​മീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖ​ത്ത​റി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ് വ്യാ​പാ​രം ഏ​പ്രി​ലി​ൽ 200 കോ​ടി റി​യാ​ൽ ക​വി​ഞ്ഞ​താ​യും 330 ക​രാ​റു​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ൽ ന​ട​ന്ന​തെ​ന്നും നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ച് സ​ൽ​മീ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. വി​പ​ണി​യു​ടെ വ​ള​ർ​ച്ച തു​ട​രു​മെ​ന്നും അ​തോ​ടൊ​പ്പം താ​മ​സ യൂ​നി​റ്റു​ക​ളു​ടെ നി​ര​ക്ക് വ​ർ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ റി​യ​ൽ എ​സ്​​റ്റേ​റ്റ് വി​പ​ണി​യി​ലേ​ക്ക് നി​ക്ഷേ​പ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം, ഖ​ത്ത​ർ സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ൽ അ​ടു​ത്ത ര​ണ്ട് ദ​ശാ​ബ്ദ​ത്തി​ലും വ​ള​ർ​ച്ച തു​ട​രു​മെ​ന്ന് ഇ​യോ​ൻ ഡി​നു സൂ​ചി​പ്പി​ച്ചു. നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് നി​ർ​മാ​ണ​ത്തി​ലു​ള്ള​ത്.

കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ആ​രം​ഭി​ക്കും -ഡി​നു പ​റ​ഞ്ഞു. രാ​ജ്യ​ത്തെ താ​മ​സ​വാ​ട​ക കു​ത്ത​നെ ഉ​യ​ർ​ന്ന​തു​സം​ബ​ന്ധി​ച്ച് ഈ​യി​ടെ താ​മ​സ​ക്കാ​ർ ആ​ശ​ങ്ക അ​റി​യി​ക്കു​ക​യും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ലോ​ക​ക​പ്പ് കാ​ര​ണ​മാ​ണ് വാ​ട​ക​നി​ര​ക്ക് വ​ർ​ധ​ന​യെ​ന്നും ലോ​ക​ക​പ്പി​നു​ശേ​ഷം 2023 ആ​ദ്യ പാ​ദ​ത്തോ​ടെ വി​പ​ണി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​കെ​യെ​ത്തു​മെ​ന്നും ഡി​നു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boom in real estateDemand is high
News Summary - Boom in real estate sector; Demand is high
Next Story